ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഏപ്രിൽ 22 ന് ഇരിങ്ങാലക്കുടയിൽ

ടാക്സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷൻ ജില്ലാ സമ്മേളനം ഏപ്രിൽ 22 ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കേരള ടാക്സ് പ്രാക്ടീഷ്ണേഴ്‌സ് അസ്സോസിയേഷൻ ജില്ലാ സമ്മേളനം ഏപ്രിൽ 22 ന് ഇരിങ്ങാലക്കുട വ്യാപാരഭവനിൽ നടക്കും. 1.30 ന് നടക്കുന്ന സമ്മേളനം അസ്സോസിയേഷൻ ജനറൽ സെക്രട്ടറി കെ പി ഹരീഷ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം എ ഗോവിന്ദൻ , ജില്ലാ എക്സിക്യൂട്ടിവ് കൗൺസിലർ ഫ്രാൻസൺ മൈക്കിൾ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. സർക്കാരുകൾക്ക് നികുതി സമാഹരിച്ച് നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ടാക്സ് പ്രാക്ടീഷ്ണർമാർക്ക് തിരിച്ചറിയൽ കാർഡ് സർക്കാർ അനുവദിക്കണമെന്ന ആവശ്യം സമ്മേളനം ഉന്നയിക്കും. മാഗസിൻ എഡിറ്റർ പി ഡി സൈമൺ, ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് കെ ആർ മുരളീധരൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: