കുട്ടംകുളത്തിൽ സ്മാരകം നിർമ്മിക്കുന്നതിനെതിരെ ബിജെപിയുടെ പ്രതിഷേധ സമരം; കുട്ടംകുളം സമരത്തെക്കുറിച്ചുള്ള ഓർമ്മകൾ പോലും കോൺഗ്രസിനെയും ബിജെപിയെയും വിറളി പിടിപ്പിക്കുകയാണെന്ന് സിപിഎം
ഇരിങ്ങാലക്കുട : കുട്ടംകുളത്തിൻ്റെ തെക്ക് കിഴക്കേ ഭാഗത്ത് സ്മാരകം നിർമ്മിക്കാനുള്ള ദേവസ്വത്തിൻ്റെയും സർക്കാരിൻ്റേയും നടപടിയിൽ പ്രതിഷേധവുമായി ബിജെപി ടൗൺ കമ്മിറ്റി . പ്രതിഷേധസമരത്തിൽ
ടൗൺ ഏരിയ ജനറൽ സെക്രട്ടറി ബാബുരാജ്.കെ.എം
അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി എസ് സുബീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, വൈസ് പ്രസിഡൻ്റ് രമേശ് അയ്യർ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്, വി.സി.രമേഷ്, സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് ബോബൻ , വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, മണ്ഡലം വൈസ് പ്രസിഡണ്ട് അമ്പിളി ജയൻ എന്നിവർ സംസാരിച്ചു.
കുട്ടംകുളത്തിൽ സമര സ്മാരക നിർമ്മിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പൊതുമരാമത്ത് വകുപ്പ് തന്നെ വ്യക്തമാക്കിയതാണെന്നും കുട്ടംകുളം സമര ചരിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പോലും കോൺഗ്രസ്സിനെയും ബിജെപി യെയും വിറളി പിടിപ്പിക്കുകയാണെന്നും അതു കൊണ്ടാണ് തീരുമാനിച്ചിട്ടില്ലാത്ത സമര സ്മാരക നിർമ്മാണത്തെക്കുറിച്ച് ഇവർ എതിർപ്പ് ഉയർത്തുന്നതെന്നും സിപിഎം എരിയ സെക്രട്ടറി വി എ മനോജ് കുമാർ പത്രക്കുറിപ്പിൽ വിമർശിച്ചു.















