പടിഞ്ഞാറൻ മേഖലയിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡൻ്റസ് അസോസിയേഷൻ വാർഷിക സമ്മേളനം

പടിഞ്ഞാറൻ മേഖലയിലേക്കുള്ള ബസ് സർവ്വീസുകൾ പുനരാരംഭിക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം

ഇരിങ്ങാലക്കുട : നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിൽ പെട്ട കണ്ഠേശ്വരം, കൊരുമ്പിശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ബസ്സ് സർവ്വീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് രാജീവ് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഗിരിജ ഗോകുൽനാഥ് റിപ്പോർട്ടും, ട്രഷറർ ബിന്ദു ജിനൻ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.

 

ശ്രീധരൻ നടുവളപ്പിൽ, വാർഡ് കൗൺസിലർ പ്രവീൺസ് ഞാറ്റുവെട്ടി, വിജയരാഘവൻ, കാക്കര സുകുമാരൻ നായർ, വിങ് കമാണ്ടർ ടി എം രാംദാസ്, ഷാജി തറയിൽ, പോളി മാന്ത്ര തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി എ. സി. സുരേഷ് (പ്രസിഡണ്ട്), പോളി മാന്ത്ര, വനജ രാമചന്ദ്രൻ (വൈസ് പ്രസിഡണ്ടുമാർ), ബിന്ദു ജിനൻ (സെക്രട്ടറി), രവി പള്ളത്ത്, എം. വി. വിൻസൻ (ജോയിൻ്റ് സെക്രട്ടറിമാർ), രമാഭായ് രാമദാസ് (ട്രഷറർ), പി. സരള (ഓഡിറ്റർ), രാജീവ് മുല്ലപ്പിള്ളി, ഗിരിജ ഗോകുൽനാഥ്, ഷാജി തറയിൽ, കെ.ഹേമചന്ദ്രൻ, കെ .ബാലകൃഷ്ണൻ, പ്രവീൺസ് ഞാറ്റുവെട്ടി, സതീഷ്. ജി , മണികണ്ഠൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

Please follow and like us: