ജെസിഐ യുടെ നേതൃത്വത്തിൽ മാനവ സമന്വയം ; അഞ്ഞൂറോളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : കാരുണ്യ പ്രവർത്തികളാണ് ദൈവത്തിന് നൽകുന്ന ഏറ്റവും വലിയ പ്രാർത്ഥനയെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു.
ജെ.സി.ഐ. ഇരിങ്ങാലക്കുട റംസാൻ,ഈസ്റ്റർ,വിഷു എന്നീ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മാനവ സമന്വയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ബിഷപ്പ്. ജെ.സി.ഐ. പ്രസിഡന്റ് ഷൈജോ ജോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഠാണാ ജുമ മസ്ജിദ് ഇമാം കബിർ മൗലവി, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ.സി.കെ.ഗോപി, എന്നിവർ മതസൗഹാർദ സന്ദേശങ്ങൾ നൽകി. ജെ.സി.ഐ. സോൺ വൈസ് പ്രസിഡന്റ് ജോൺ പോൾ, സെക്രട്ടറി കിരൺ ശ്രീനിവാസ്, ട്രഷറർ ലിന്റോ തോമസ്, പ്രോഗ്രാം ഡയറക്ടർ ബിജു.സി.സി.ഡയസ് ജോസഫ്, മുൻ പ്രസിഡന്റ് ടെൽസൺ കോട്ടോളി.എന്നിവർ പ്രസംഗിച്ചു. അഞ്ഞൂറോളം പേർക്ക് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.















