ഡോ ടി രജിതയ്ക്ക് ഉജ്ജ്വല പുരസ്കാരം

ഡോ രജിത ടി ക്ക് “ഉജ്ജ്വല” പുരസ്കാരം

തൃശ്ശൂർ: ഗവൺമെൻറ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വനിതാ കമ്മിറ്റിയുടെ “ഉജ്ജ്വല” പുരസ്കാരത്തിന് പൂമംഗലം ഗവ: ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. രജിത ടി അർഹയായി . ജില്ലയിലെ ആയുർവേദ ഡിസ്പെൻസറികൾക്ക് ദേശീയ സംസ്ഥാന അംഗീകാരങ്ങൾ നേടിക്കൊടുക്കുന്ന പ്രവർത്തനങ്ങളിൽ വഹിച്ച പങ്ക്, വിവിധ സേവന പദ്ധതിയുടെ നിർവഹണം, പ്രചാരണം, ഡിപെൻസറികൾ രോഗി സൗഹൃദവും മനോഹരവും ആക്കി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കൽ, അസോസിയേഷൻ ജില്ലാ വനിതാ ചെയർപേഴ്സൺ തുടങ്ങി മുൻ വർഷങ്ങളിലെ ചാഴൂർ, പൂമംഗലം ഡിസ്പെൻസറികളിലെ പ്രവർത്തന മികവ് പരിഗണിച്ചാണ് പുരസ്കാരം. കരുവന്നൂർ തളിയക്കാട്ടിൽ രാഘവമേനോന്റെയും ചന്ദ്രിക അമ്മയുടെയും മകളും അയ്യന്തോൾ അർച്ചനയിൽ മധു പി യുടെ ഭാര്യയുമാണ്

Please follow and like us: