നിപ്മറിൽ നൂതന ശാസ്ത്രീയ പരിശീലനം ഉടൻ തുടങ്ങുമെന്ന് മന്ത്രി ഡോ ആർ ബിന്ദു

നിപ്മറിൽ നൂതന ശാസ്‌ത്രീയ പരിശീലനം ഉടൻ തുടങ്ങുമെന്ന് മന്ത്രി ഡോ. ബിന്ദു

 

ഇരിങ്ങാലക്കുട : ഭിന്നശേഷിയുള്ളവർക്ക് നൂതന ശാസ്‌ത്രീയ പരിശീലനം നൽകുന്നതിനുള്ള പദ്ധതി നിപ്മർ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. നിപ്മറിൽ നിർമ്മിക്കുന്ന 250 ബെഡുകളുള്ള റീഹാബ് ആശുപത്രിയുടെയും കോളേജ് കെട്ടിടത്തിൻ്റെയും പദ്ധതി പ്രഖ്യാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ബിന്ദു. ഭിന്നശേഷിക്കാരായവരെ സ്വയംപര്യാപ്തരാക്കാൻ ഭിന്നശേഷി സ്വയംസഹകരണ സംഘങ്ങൾക്കുള്ള അനുമതി ഒരു മാസത്തിനകം ലഭ്യമാക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. എംസിപി കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ നിപ്മറിലെ ഭൗതികവികസന പദ്ധതികളുടെ പ്രഖ്യാപനവും ഭിന്നശേഷി സംഗമവും മന്ത്രി ഡോ. ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പുതിയ റിഹാബ് ആശുപത്രി കെട്ടിടമടക്കമുള്ള വികസന പദ്ധതികളുടെ ഭരണാനുമതി നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ടി. കെ. അബ്ബാസലിക്ക് മന്ത്രി ഡോ. ബിന്ദു കൈമാറി. മുൻ എക്‌സിക്യുട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബുവിനെ മന്ത്രി ആദരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ അഡ്വ. ജയ ഡാളി, ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ടി.ജി. ശങ്കരനാരായണൻ, വത്സല ബാബു, സുഭാഷിണി രാജീവ്, മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ എന്നിവർ സംബന്ധിച്ചു. ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ, സൈഡ് വീൽ സ്‌കൂട്ടർ വിതരണം, തൊഴിൽ സംരംഭകരെ ആദരിക്കൽ, ടോയ് ലൈബ്രറി കൈമാറ്റം, സ്ഥിരനിക്ഷേപ പദ്ധതി സർട്ടിഫിക്കറ്റ് വിതരണം, പുസ്‌തകമേള എന്നിവയും നടന്നു. കസേരയും പോഡിയവും നിർമ്മിച്ച എം എൽ ഷോബിയെയും ചടങ്ങിൽ ആദരിച്ചു. യുഡിഐഡി അദാലത്തും സംഘടിപ്പിച്ചു.

 

നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ടി. കെ. അബ്ബാസ് അലി സ്വാഗതവും സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ കെ. ആർ. പ്രദീപൻ നന്ദിയും പറഞ്ഞു.

Please follow and like us: