എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേള; പങ്കാളികളായി ക്രൈസ്റ്റിലെ കൊട്ടക ഫിലിം ക്ലബും ; ഫെസ്റ്റിവൽ പോസ്റ്റർ പ്രകാശനം ചെയ്തു

എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേള ; പങ്കാളികളായി ക്രൈസ്റ്റിലെ കൊട്ടക ഫിലിം ക്ലബും ; ഫെസ്റ്റിവൽ പോസ്റ്റർ പ്രകാശനം ചെയ്തു.

 

ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ പങ്കാളികളായി ഇക്കുറി ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ കൊട്ടക ഫിലിം ക്ലബും . അഞ്ഞൂറോളം അംഗങ്ങളുള്ള ക്ലബിൽ നിന്നുള്ള വിദ്യാർഥികൾ ചലച്ചിത്രമേളയുടെ സംഘാടകരായും കാണികളായും രംഗത്തെത്തും. കോളേജിലെ കോൺഫ്രറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഫെസ്റ്റിവൽ പോസ്റ്ററും ഡെലഗേറ്റ് പാസും കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമയ്ക്ക് നൽകി ചലച്ചിത്രതാരം അനുമോൾ പ്രകാശനം ചെയ്തു. മികച്ച ആസ്വാദകസംസ്കാരം രൂപപ്പെടുത്താൻ ചലച്ചിത്രമേളകളും വായനയും അനിവാര്യമാണെന്ന് അനുമോൾ ചൂണ്ടിക്കാട്ടി. കോളേജ് പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ഫിലിം സൊനൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ, പ്രസിഡണ്ട് മനീഷ് വർഗ്ഗീസ്, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം പ്രൊഫ മൂവീഷ് മുരളി, കൊട്ടക ഫിലിം ക്ലബ് കോർഡിനേറ്റർ പ്രൊഫ ബിബിൻ തോമസ്, മാധ്യമ പ്രവർത്തകർ, ഫിലിം സൊസൈറ്റി, കൊട്ടക ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 2026 ഫെബ്രുവരി 21 മുതൽ 28 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും റോട്ടറി ക്ലബ് ഹാളിലുമായി ഡോക്യുമെൻ്ററികൾ അടക്കം വിവിധ ഭാഷകളിൽ നിന്നുള്ള 23 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

Please follow and like us: