ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി

ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി. വൈകീട്ട് 7 നും 7. 48 നും മധ്യേ നടന്ന ചടങ്ങിൽ അമരിപ്പാടം ശ്രീനാരായണാശ്രമം സ്വാമി ബ്രഹ്മസ്വരൂപാനന്ദ സ്വാമിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ കൊടിയേറ്റ കർമ്മം നിർവഹിച്ചു. സമാജം പ്രസിഡൻ്റ് കിഷോർ കുമാർ നടുവളപ്പിൽ , സെക്രട്ടറി വിശ്വംഭരൻ മുക്കുളം, ട്രഷറർ വേണു തോട്ടുങ്ങൽ, മറ്റ് കമ്മിറ്റി അംഗങ്ങൾ, എസ്എൻഡിപി മുകുന്ദപുരം യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം, എസ്എൻവൈഎസ് ഭാരവാഹികൾ, ഭക്ത ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 5, 6, 7 തീയതികളിലാണ് കാവടി പൂര മഹോൽസവം

Please follow and like us: