ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; 4 -1 എന്ന സ്കോറിന് ഗോകുലം എഫ് സിക്ക് വിജയം; ഇന്ന് സെമിയിൽ ഗോകുലം എഫ് സി യും പി എഫ് സി കേരളയും എറ്റുമുട്ടും.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം സെമിയിൽ ഇന്ന് ഗോകുലം എഫ് സി യും പി എഫ് സി കേരളയും എറ്റുമുട്ടും. വൈകീട്ട് എഴിനാണ് മൽസരം . കാൽപ്പന്ത് കളിയുടെ മുഴുവൻ ലഹരിയും നിറഞ്ഞ് നിന്ന മൽസരത്തിൽ ഗോകുലം എഫ് സി 4 -1 എന്ന് സ്കോറിന് തൃശ്ശൂരിലെ ടീമായ ന്യൂ ഫുട്ബോൾ കേരളയെ പരാജയപ്പെടുത്തിയാണ് സെമിയിലേക്കുള്ള യോഗ്യത ഉറപ്പാക്കിയത്. ജേതാക്കൾക്ക് വേണ്ടി കെവിൻ സാവിയോ, ജംഷെദ് എന്നിവർ രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ ന്യൂ ഫുട്ബോളിന് വേണ്ടി പ്രപഞ്ച് ഒരു ഗോൾ നേടി. നാളെത്തെ ജേതാക്കൾ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കേരള പോലീസുമായി എറ്റുമുട്ടും.















