കഴക പ്രവൃത്തി നിലനിറുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പിഷാരോടി സമാജം കേന്ദ്ര വാർഷിക സമ്മേളനം

കഴക പ്രവർത്തി നിലനിറുത്തുന്നതിനുളള നടപടി സ്വീകരിക്കണമെന്നും ക്ഷേത്രനിയമനങ്ങളിൽ അമ്പലവാസി സമുദായാംഗങ്ങൾക്ക് മുൻഗണന നൽകണമെന്നും ഇരിങ്ങാലക്കുടയിൽ നടന്ന പിഷാരോടി സമാജം കേന്ദ്ര വാർഷികസമ്മേളനം

ഇരിങ്ങാലക്കുട : കഴക പ്രവർത്തി നിലനിറുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ക്ഷേത്ര നിയമനങ്ങളിൽ അമ്പലവാസി സമുദായാംഗങ്ങൾക്ക് മുൻഗണന നൽകണമെന്നും ഇരിങ്ങാലക്കുടയിൽ നടന്ന പിഷാരോടി സമാജം കേന്ദ്ര വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഗായത്രി ഹാളിൽ നടന്ന പൊതു സമ്മേളനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. വൈസ്- പ്രസിഡണ്ട് സമാജം കെ പി മുരളി അധ്യക്ഷത വഹിച്ചു. രാമചന്ദ്ര പിഷാരോടി, കെ പി ഹരികൃഷ്ണൻ, പി വിജയൻ, മായ സുന്ദരേശ്വൻ , സി ജി മോഹനൻ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന വാർഷിക സമ്മേളനം ജസ്റ്റിസ് ഹരിശങ്കർ വി മേനോനും വൈകീട്ട് നടന്ന കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടന കൈരളി ഡയറക്ടർ വേണുജിയുടെ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എ രാമചന്ദ്രപിഷാരോടി ( പ്രസിഡണ്ട്) , കെ പി മുരളി, സി പി രാമചന്ദ്രൻ ( വൈസ്- പ്രസിഡണ്ടുമാർ) , കെ പി ഹരികൃഷ്ണൻ (ജന സെക്രട്ടറി) , വി എം ഉണ്ണികൃഷ്ണൻ, മുരളി പിഷാരടി ( ജോ സെക്രട്ടറിമാർ) , സി ജി കുട്ടി ( ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Please follow and like us: