ലോക്സഭാ തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു..

 

തൃശ്ശൂർ : തൃശ്ശൂർ ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ല കലക്ടർ വി. ആർ കൃഷ്ണ തേജ മുമ്പാകെ നാലു സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. ടി.എൻ പ്രതാപൻ എം.പി, ഡി സി സി പ്രസിഡന്റ്‌ ജോസ് വള്ളൂർ, തേറമ്പിൽ രാമകൃഷ്ണൻ, അഡ്വ തോമസ് ഉണ്ണിയാടൻ,സി.എ റഷീദ് എന്നിവർ ഒപ്പമുണ്ടായിരുന്നു .രാവിലെ പതിനൊന്നരയ്ക്ക് പടിഞ്ഞാറേക്കോട്ടയിൽ കെ. കരുണാകരന്റെ പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം കാൽനടയായി പ്രവർത്തകർക്കൊപ്പം. കളക്ടറേറ്റിൽ എത്തിയാണ് പത്രിക സമർപ്പിച്ചത്. നേതാക്കളായ എം. പി വിൻസെന്റ്, ടി.വി ചന്ദ്ര മോഹൻ, ഒ. അബ്ദുറഹ്മാൻ കുട്ടി, സി.എച്ച് റഷീദ്, സി.എ. റഷീദ്, കെ. ആർ ഗിരിജൻ ജോൺസൺ കാഞ്ഞിരത്തിങ്കൽ, പി.എം ഏലിയാസ്, ജോബി കൈപ്പമംഗലം മനോജ്‌ ചിറ്റിലപ്പള്ളി എന്നിവർ നേതൃത്വം നൽകി.

Please follow and like us: