പടിയൂർ – പെരിഞ്ഞനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കരപാടം പാലം തകർന്ന് വീണു
ഇരിങ്ങാലക്കുട : പടിയൂർ – പെരിഞ്ഞനം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഴുവഞ്ചേരി തുരുത്ത് – ചക്കരപ്പാടം പാലം തകർന്ന് വീണു . ഇന്ന് പുലർച്ചെയാണ് 50 വർഷത്തിൽ എറെ പഴക്കമുളള പാലം തകർന്ന് വീണത്. പാലം പുനർനിർമ്മിക്കാൻ ബജറ്റുകളിൽ ടോക്കൺ തുക വകയിരുത്തിയതായി പ്രഖ്യാപനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും തുടർ നടപടികൾ നടന്നിരുന്നില്ല .പാലം തകർന്ന് വീണതോടെ
പെരിഞ്ഞനം സി.എച്ച്.സി, ആർ.എം.വി.എച്ച്.എസ് പെരിഞ്ഞനം ഈസ്റ്റ് യുപി സ്കൂൾ , ചക്കര പാടം പോസ്റ്റ് ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന വിദ്യർത്ഥികളുടെയും പടിയൂർ നിവാസികളുടെയും യാത്ര ദുരിതത്തിലായി . പാലം പുനർ നിർമ്മിക്കണമെന്ന ആവശ്യം ജനപ്രതിനിധികളുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി കണ്ണൻ അറിയിച്ചു. അതേ സമയം തടിപ്പാലം പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ നേരത്തെ ആരംഭിച്ചിട്ടുള്ളതാണെന്നും നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ പത്രക്കുറിപ്പിൽ അറിയിച്ചു















