ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ താളിയോല ഡിജിറ്റൈസേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ താളിയോല ഡിജിറ്റൈസേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

ഇരിങ്ങാലക്കുട : താളിയോലകളുടെ ഡിജിറ്റൈസേഷനും പ്രസിദ്ധീകരണത്തിനുമായി ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ ഭാഗമായ ഗ്രന്ഥപ്പുരയുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ പുരാരേഖാ ഗവേഷണ കേന്ദ്രമായ മാനുസ്ക്രിപ്റ്റ് റിസർച്ച് ആൻ്റ് പ്രിസർവേഷൻ സെൻ്റർ കൈകോർക്കുന്നു. ജൂലൈ 29 ന് രണ്ട് മണിക്ക് കോളേജിലെ ലൊറേറ്റാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇരുകൂട്ടരുടെയും പ്രതിനിധികൾ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി, സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രൊഫ ലിറ്റി ചാക്കോ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ എഴുത്തുകാരനായ രമേശൻ പൊയിൽത്താഴത്ത് മുഖ്യാതിഥി ആയിരിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കോളേജിൻ്റെ കൈവശമുള്ള താളിയോല ശേഖരങ്ങളും തുടർന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താളിയോല ശേഖരങ്ങളും കേന്ദ്രത്തിൽ എത്തിച്ച് ഡിജിറ്റൈസ് ചെയ്യും. ഇവ ഗ്രന്ഥപ്പുരയിലൂടെ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.

Please follow and like us: