കരുവന്നൂർ ബാങ്ക് കൊള്ള; ലക്ഷങ്ങൾ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്ക് പണം നിഷേധിക്കുന്ന ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ ബാങ്കിന് മുന്നിൽ ബിജെപി സമരം .
ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിൽ 32 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും നിക്ഷേപകൻ്റെ ചികിത്സക്ക് പണം നിഷേധിക്കുന്ന നടപടിക്കെതിരെ ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ സമരം .ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ടി ഡി സത്യദേവ് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്,സെക്രട്ടറി വി സി രമേഷ്,ഏരിയ ജന:സെക്രട്ടറി സന്തോഷ് കാര്യാടൻ, വൈസ് പ്രസിഡണ്ട് സൂരജ് കടുങ്ങാടൻ,
സെക്രട്ടറി ആർട്ടിസ്റ്റ് പ്രഭ, എന്നിവർ സംസാരിച്ചു.മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ ആർച്ച അനീഷ്,
രാമചന്ദ്രൻ കോവിൽപറമ്പിൽ, ട്രഷർ രമേഷ് അയ്യർ, ശ്യാംജി മാടത്തിങ്കൽ,റീജ സന്തോഷ്,സിന്ധു സതീഷ്,രാധാകൃഷ്ണൻ കിളയന്തറ,ലാമ്പി റാഫേൽ,ഷാജുട്ടൻ,സരിത സുഭാഷ്, രാജു ഇത്തിക്കുളം, ചന്ദ്രൻ അമ്പാട്ട്,രമേഷ് എന്നിവർ നേതൃത്വം നൽകി.















