പടിയൂരിൽ പത്തംഗചീട്ടുകളി സംഘം പിടിയിൽ; 60,000 ത്തോളം രൂപ പിടിച്ചെടുത്തു….

പടിയൂരിൽ പത്തംഗചീട്ടുകളി സംഘം പിടിയിൽ; 60,000 ത്തോളം രൂപ പിടിച്ചെടുത്തു….

 

ഇരിങ്ങാലക്കുട : പടിയൂർ ഒലിയപുരത്ത് കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് പണം വച്ച് ചീട്ടു കളിച്ചിരുന്ന 10 പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു.കുറച്ചു നാളായി അവിടെ വൻ സംഘം ചീട്ടുകളി നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ചതുപ്പും കുറ്റിക്കാടുകളും തോടുകളും നിറഞ്ഞ ഈ സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം പോലീസിന് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമായിരുന്നു. നാല് ഭാഗത്ത് നിന്നും സ്ഥലം വളഞ്ഞാണ് പോലീസ് അവിടെയെത്തിയത്. ഇൻസ്‌പെക്ടർ ജസ്റ്റിൻ പി പി യുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥരായ സുജിത്ത്, രമ്യ കാർത്തികേയൻ, ശ്രീജിത്ത്‌, ബിന്നാൽ, ജോയ്മോൻ, ശബരികൃഷ്ണൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.ഇവരിൽ നിന്നും 60000ത്തോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്.

Please follow and like us: