മഞ്ചേശ്വരത്ത് ഉണ്ടായ വാഹനപകടത്തിൽ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും മക്കളും മരിച്ചു..

മഞ്ചേശ്വരത്ത് ഉണ്ടായ വാഹനപകടത്തിൽ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും മക്കളും മരിച്ചു..

 

ഇരിങ്ങാലക്കുട : കാസർകോട് മഞ്ചേശ്വരത്ത് കുഞ്ചത്തൂരിൽ ഉണ്ടായ കാർ അപകടത്തിൽ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും മക്കളും മരിച്ചു. കണ്ഠേശ്വരം പുതുമന വീട്ടിൽ ശിവകുമാർ (53),മക്കളായ ശരത് (23) , സൗരവ് (15) എന്നിവരാണ് മരിച്ചത്. കൊല്ലൂർ മൂകാംബികയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാർ ആംബുലൻസിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൂവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ശനിയാഴ്ചയാണ് ഇവർ മൂകാംബികയിലേക്ക് യാത്ര തിരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ശിവകുമാർ ഈ മാസം 18 ന് ദുബായിലെ ജോലിസ്ഥലത്തേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു . ബിടെക് പഠനം പൂർത്തിയാക്കിയ ശരത് ഐർലണ്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സൗരവ് ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് . സ്മിതയാണ് മരിച്ച ശിവകുമാറിൻ്റെ ഭാര്യ. ആംബുലൻസിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Please follow and like us: