കെ മുരളിധരൻ്റെ കാട്ടൂർ ബ്ലോക്ക് പര്യടനത്തിന് ഹൃദ്യമായ സ്വീകരണം….

കെ മുരളിധരൻ്റെ കാട്ടൂർ ബ്ലോക്ക് പര്യടനത്തിന് ഹൃദ്യമായ സ്വീകരണം….

ഇരിങ്ങാലക്കുട : തൃശ്ശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ്റെ കാട്ടൂർ ബ്ലോക്ക് പര്യടനത്തിന് ഹൃദ്യമായ സ്വീകരണം. കാറളം പഞ്ചായത്തിലെ കിഴുത്താണി സെൻ്ററിൽ നിന്നാണ് രാവിലെ പര്യടനം ആരംഭിച്ചത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പര്യടനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു. മുൻ എം പി പ്രൊഫ സാവിത്രി ലക്ഷ്മണൻ, മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ, ഡിസിസി സെക്രട്ടറിമാർ, ബ്ലോക്ക് പ്രസിഡണ്ട് ഷാറ്റോ കുരിയൻ, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സുബീഷ് കാക്കനാടൻ തുടങ്ങിയവർ പങ്കെടുത്തു. കരുവന്നൂർ ബാങ്ക് വിഷയവും മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും തുടർന്ന് പുതിയൊരു അന്തർധാര രൂപപ്പെട്ടിരിക്കുകയാണെന്നും ബിജെപി സ്ഥാനാർഥിക്ക് വോട്ട് മറിക്കുന്ന അവസ്ഥയിലേക്ക് സിപിഎം എത്തിയിരിക്കുകയാണെന്നും കെ മുരളീധരൻ പറഞ്ഞു. തുടർന്ന് നടന്ന കാറളം, കാട്ടൂർ, പടിയൂർ, പൂമംഗലം , വേളൂക്കര പഞ്ചായത്തുകളിലായി മുപ്പത്തിയാറ് കേന്ദ്രങ്ങളിൽ പര്യടനത്തിന് സ്വീകരണം നൽകി.

Please follow and like us: