കൂടൽമാണിക്യം തിരുവുൽസവം; അലങ്കാര പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി….

കൂടൽമാണിക്യം തിരുവുൽസവം; അലങ്കാര പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി….

 

ഇരിങ്ങാലക്കുട : ശ്രീകൂടൽ മാണിക്യം തിരുവുൽസവത്തിൻ്റെ ഭാഗമായി ഒരുക്കുന്ന അലങ്കാര പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഐസിഎൽ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ അഞ്ച് നിലകളിലായി നൂറ് അടി ഉയരത്തിലുള്ള പന്തലാണ് നിർമ്മിക്കുന്നത്. പന്തലിൻ്റെ കാൽനാട്ട് കർമ്മം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപിയും ഐസിഎൽ ഗ്രൂപ്പ് എം ഡി കെ ജി അനിൽകുമാറും ചേർന്ന് നിർവഹിച്ചു. നേരത്തെ നടന്ന പൂജകൾക്ക് ക്ഷേത്രം പരികർമ്മി മണക്കാട് പരമേശ്വരൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, മുൻ ഭരണസമിതി അംഗങ്ങൾ , ഉൽസവാഘോഷ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: