പ്രഥമ യുവകലാസാഹിതി -കെ വി രാമനാഥൻ പുരസ്കാരം എഴുത്തുകാരൻ ഇ പി ശ്രീകുമാറിന് സമ്മാനിച്ചു..

പ്രഥമ യുവകലാസാഹിതി -കെ വി രാമനാഥൻ പുരസ്കാരം എഴുത്തുകാരൻ ഇ പി ശ്രീകുമാറിന് സമ്മാനിച്ചു..

 

ഇരിങ്ങാലക്കുട : പ്രഥമ യുവകലാസാഹിതി – കെ വി രാമനാഥൻ പുരസ്കാരം എഴുത്തുകാരൻ ഇ പി ശ്രീകുമാറിന് യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട് ആലങ്കോട് ലീലാകൃഷ്ണൻ നമ്മാനിച്ചു. അയ്യങ്കാളി സ്ക്വയറിൽ നടന്ന കെ വി രാമനാഥൻമാസ്റ്റർ അനുസ്മരണയോഗം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സാഹിതി മേഖലാ പ്രസിഡണ്ട് കെ കെ കൃഷ്ണാനന്ദബാബു അധ്യക്ഷത വഹിച്ചു.യുവ കലാസാഹിതി ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം, ഡോക്ടർ വി പി ഗംഗാധരൻ, അഡ്വ:രാജേഷ് തമ്പാൻ, വി.എസ്. വസന്തൻ, അഡ്വ: കെ.ജി അജയകുമാർ, റഷീദ് കാറളം എന്നിവർ സംസാരിച്ചു.

Please follow and like us: