ഫേസ്ബുക്ക് ബന്ധത്തിലൂടെ ചാലക്കുടി സ്വദേശിയിൽ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശികൾ പിടിയിൽ….

ഫേസ്ബുക്ക് ബന്ധത്തിലൂടെ ചാലക്കുടി സ്വദേശിയിൽ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശികൾ പിടിയിൽ….

ചാലക്കുടി :ഹൈദരാബാദിലെ എച്ച്ഡിഎഫ്സി ബാങ്കിലെ സ്റ്റാഫ് ആണെന്ന് പറഞ്ഞ് ഫൈസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി ചാലക്കുടി സ്വദേശിയായ പരാതിക്കാരനിൽ നിന്ന് മൂന്നു ലക്ഷത്തി പതിനഞ്ചായിരം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശികളായ രണ്ടു പ്രതികൾ പിടിയിൽ. തിരുവനന്തപുരം ചെമ്മരത്തി മുട്ടുപ്പാലം ദാരുൽ സലാം വീട്ടിൽ മുഫ്ലിക് (22) , പുളിക്കക്കോണത്ത് വീട്ടിൽ വിഷ്ണു (24) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശാനുസരണം ഡിസിആർഡി ഡിവൈഎസ്പി സുരേഷ്കുമാറിൻ്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.മുഫ്ലിക്കിന് ഉപയോഗിക്കാൻ വ്യാജ സിം കാർഡ് നൽകിയ വിഷ്ണുവിനെ അറസ്റ്റ് ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഫ്ളിക്കിനെ അറസ്റ്റ് ചെയ്തത്. കമ്പോഡിയ ആസ്ഥാനമായി പ്രവർത്തിച്ച ഓൺലൈൻ തട്ടിപ്പിലൂടെ നിരവധി പേരിൽ നന്നായി പണം തട്ടിയ സംഘത്തിലെ കണ്ണികളാണ് പിടിയിലാ യവരെന്ന് പോലീസ് പറഞ്ഞു. മാള എസ് ഐ സുനിൽ പുളിക്കൻ , കാട്ടൂർ എസ് ഐ സുജിത്ത്, ഉദ്യോഗസ്ഥരായ സുകുമാർ , അജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Please follow and like us: