തെ​ങ്ങ് മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ അ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്രികൻ മ​രി​ച്ചു ഇ​രി​ങ്ങാ​ല​ക്കു​ട: തെ​ങ്ങു മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ് ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. ചേ​ലൂ​ര്‍ സ്വ​ദേ​ശി പെ​രു​മ്പ​ട​പ്പി​ല്‍ വീ​ട്ടി​ല്‍ സു​രേ​ഷ്(57) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലോ​ടെ അ​വി​ട്ട​ത്തൂ​രി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം. തെ​ങ്ങ് മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ നി​ല​ത്തു​വീ​ണ തെ​ങ്ങി​ന്‍ ക​ഷണം സു​രേ​ഷ് ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ ത​ട്ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ തന്നെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും തുടർന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കുംContinue Reading

തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമ്മാണത്തിലെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ചുമായി കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ പാതയുടെ നിർമ്മാണത്തിന്റെ മെല്ലെ പോക്ക് അവസാനിപ്പിക്കുക, ഠാണാവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ഇരിങ്ങാലക്കുട – കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മന്ത്രി ആർ ബിന്ദുവിൻ്റെ ഓഫീസിലേക്ക് മാർച്ച് .പൂതംകുളം മൈതാനിയിൽ നിന്നും ആരംഭിച്ച മാർച്ച് കെപിസിസി സെക്രട്ടറിContinue Reading

രാസലഹരിക്കെതിരെ കൂട്ടയോട്ടം; സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി ഇരിങ്ങാലക്കുട : സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് രാസലഹരിക്കെതിരെ നടത്തുന്ന കൂട്ടയോട്ടം സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വെച്ച് മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് കത്തിഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, എന്നിവർ അമേരിക്കൻ പോലിസ് ഓഫീസർ തോമസ് ഫ്രാങ്ക്ളിൻ റോക്കിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.Continue Reading

ബസ് സ്റ്റാൻ്റ് സിവിൽ സ്റ്റേഷൻ റോഡിൽ സണ്ണി സിൽക്ക്സിന് മുന്നിലുള്ള അപകട കുഴികൾക്ക് ഒടുവിൽ മോചനമാകുന്നു; ഇൻ്റർലോക്ക് ടൈലുകൾ വിരിച്ച് റോഡ് പുനർനിർമ്മിക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇരിങ്ങാലക്കുട : യാത്രക്കാർക്ക് മാസങ്ങൾ നീണ്ട തീരാദുരിതം സമ്മാനിക്കുകയും വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങളും നഗരസഭ അധികൃതർ ഏറ്റുവാങ്ങിയ ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റ് സിവിൽ സ്റ്റേഷൻ റോഡിൽ സണ്ണി സിൽക്ക്സിന് മുമ്പിലുള്ള അപകടക്കുഴികൾക്ക് മോചനമാകുന്നു. കുഴികൾ നിറഞ്ഞ് കിടന്നിരുന്ന റോഡിൻ്റെ തകർച്ച മെയ്Continue Reading

അഞ്ച് വർഷമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന പോക്സോ കേസ് പ്രതിയെ ഇരിങ്ങാലക്കുട റൂറൽ പോലീസ് സംഘം ചെന്നൈയിൽ നിന്നും പിടികൂടി. ഇരിങ്ങാലക്കുട : 2019 ൽ അവിട്ടത്തൂർ ഉള്ള വാടക വീട്ടിൽ വെച്ച് ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള 16 വയസുള്ള പെൺകുട്ടിയെ പലതവണ ലൈംഗികമായി ഉപദ്രവിച്ചതിന് ചെന്നൈ കോടമ്പക്കം ഭരതീശ്വർ കോളനി സ്വദേശി രാജ്കുമാർ (41 വയസ് ) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കൊറോണContinue Reading

കേരള കോൺഗ്രസ് വേളൂക്കര മണ്ഡലം സമ്മേളനം ആഗസ്റ്റ് 30 ന് ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്സ് വേളൂക്കര മണ്ഡലം സമ്മേളനം ആഗസ്റ്റ് 30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. 3.30 ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഡോ തോമസ് ഉണ്ണിയാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി സിജോയ് തോമസ്, മണ്ഡലം പ്രസിഡൻ്റ് ജോൺസൻ കോക്കാട്ട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന , ജില്ലാContinue Reading

ഓണം സ്പെഷ്യൽ ഡ്രൈവ്; മയക്കുമരുന്നുമായി പെരിഞ്ഞനം, ഒറ്റപ്പാലം സ്വദേശികൾ ഇരിങ്ങാലക്കുട എക്സൈസിൻ്റെ പിടിയിൽ ഇരിങ്ങാലക്കുട:ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടയിൽ മെത്താംഫിറ്റാമിനുമായി പെരിഞ്ഞനം ഓണപ്പറമ്പ് കാതിക്കോടത്ത് വീട്ടിൽ നകുൽ( 20 വയസ്സ് ) , പെരിഞ്ഞനം പഞ്ചാര വളവ് കറുത്ത വീട്ടിൽ അശ്വിൻ (24 വയസ്സ് ), ഒറ്റപ്പാലം നെല്ലായ എഴുവംതല പൂളക്കുന്നത്ത് ഫാസിൽ (22 വയസ്സ് ) എന്നിവരെ ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ നീനു മാത്യുവുംContinue Reading

കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിൽ മോഷണം; ഒന്നേകാൽ ലക്ഷം രൂപ വില മതിക്കുന്ന സ്വർണ്ണമാലയും പതിനായിരത്തോളം രൂപയും മോഷ്ടാക്കൾ കവർന്നു. ഇരിങ്ങാലക്കുട : കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിൽ മോഷണം. ഓഫീസിൽ മുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാലയും പണവും മോഷ്ടാക്കൾ കവർന്നു. പുലർച്ചെ നാലരയോടെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് ഓഫീസ് മുറി തുറന്ന് നിലയിൽ കണ്ടത്. ഉടനെ ക്ഷേത്രം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഓഫീസ് മുറിContinue Reading

കേരള കോൺഗ്രസ്സിന്റെ 100 കുടുംബസംഗമങ്ങൾക്ക് ആളൂരിൽ തുടക്കമായി ഇരിങ്ങാലക്കുട : തദ്ദേശ , നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കേരളകോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടത്തുന്ന 100 കുടുംബസംഗമങ്ങൾക്ക് തുടക്കമായി. കുടുംബസംഗമങ്ങളുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം ആളൂരിൽ ജോബി കുറ്റിക്കാടന്റെ വസതിയിൽ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. ആളൂർ മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജകമണ്ഡലംContinue Reading

പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം; പ്രതിക്ക് 78 വർഷം കഠിന തടവും 115000 രൂപ പിഴയും ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയായ എസ്.എൻ പുരം ചെന്തെങ്ങ് ബസാർ സ്വദേശി പൈനാട്ട് പടി വീട്ടിൽ 64 വയസ്സുകാരനായ ഇബ്രാഹിമിനെയാണ്, പോക്സോ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ആർ. മിനി 78 വർഷം കഠിനContinue Reading