കെ – ഫോൺ; ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്..
കെ – ഫോൺ; ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്.. ഇരിങ്ങാലക്കുട: സംസ്ഥാനത്ത് മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിന് ബിപിഎൽ കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകാനും ലക്ഷ്യമിടുന്ന കെ- ഫോൺ പദ്ധതി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി 90 കിലോമീറ്റർ ദൂരത്തിലാണ് മെയിൻ കേബിൾ വലിക്കാനുള്ളത്. ഇതിൽ 65 കിലോമീറ്ററും വലിച്ച് കഴിഞ്ഞു.2021 നവംബർ മാസത്തിലാണ് നിയോജകമണ്ഡലത്തിൽ കെ- ഫോൺ പദ്ധതിക്കുള്ള കേബിൾ വൈദ്യുതിContinue Reading
























