യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോൺ കവർച്ച നടത്തുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി കൂടിയായ പ്രതി അറസ്റ്റിൽ..

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോൺ കവർച്ച നടത്തുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി കൂടിയായ പ്രതി അറസ്റ്റിൽ..

ഇരിങ്ങാലക്കുട: യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച് കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന ഇരിങ്ങാലക്കുട തുറവൻകാട് സ്വദേശിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ റൗഡിയുമായ എലമ്പലക്കാട്ടിൽ വിപിൻ എന്ന വടിവാൾ വിപിനെ (41 വയസ്സ്)എസ്ഐ ജീഷിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം.തുവൻകാട് സ്വദേശിയായ യുവാവിനെയാണ് പ്രതി കുത്തിയതും മൊബൈൽ ഫോൺ കവർന്നതും.ഒന്നര മാസമായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് തുറവൻകാട്ടിലുള്ള ഒളിസങ്കേതത്തിൽ നിന്നും അറസ്റ്റ് ചെയ്തത് . ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെഐപിഎസിൻ്റെനിർദ്ദേശ പ്രകാരം ഡിവൈഎസ്പി ബാബു.കെ തോമസിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ എഎസ്ഐ ജസ്റ്റിൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ശ്രീജിത്ത്, സിപിഒ ഫൈസൽ, രാഹുൽ, അരുൺ തുടങ്ങിയവരും ഉണ്ടായിരുന്നു.

Please follow and like us: