വല്ലക്കുന്നിൽ വർഷങ്ങളായി വാടക നൽകാതെ പ്രവർത്തനം തുടർന്നിരുന്ന കെട്ടിടമുറികൾ കോടതി ഉത്തരവിനെ തുടർന്ന് പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി. ഇരിങ്ങാലക്കുട : വർഷങ്ങളായി വാടക നൽകാതെ പ്രവർത്തനം തുടർന്നിരുന്ന കെട്ടിടമുറികൾ കോടതി ഉത്തരവിനെ തുടർന്ന് ആമീൻമാരുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി. വല്ലക്കുന്ന് സെൻ്ററിന് അടുത്തുള്ള പൊട്ടത്തുപറമ്പിൽ പോളി ഭാര്യ സിസിലി, മക്കളായ സംഗീത, കവിത എന്നിവരിൽ നിന്നും എഴ് വർഷം മുമ്പ് ഫർണീച്ചർ വ്യാപാരത്തിനായി വെള്ളിക്കുളങ്ങര സ്വദേശിContinue Reading

സെൻ്റ് ജോസഫ്സ് കോളേജിൽ ഇൻ്റർനാഷണൽ ലയൺസ് ക്ലബ്ബിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു. ഇരിങ്ങാലക്കുട : സാമൂഹ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി സെൻ്റ് ജോസഫ്സ് കോളേജിൽ ഇൻ്റർനാഷണൽ ലയൺസ് ക്ലബ്ബിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു. ജനുവരി 30 ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില കോളേജിലെ ലയൺസ് യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കും. നാല് അധ്യാപകരും പതിനാറ് കുട്ടികളുമായിട്ടാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ സിജി പി ഡിContinue Reading

മൂന്നാമത് വിമല സ്കേറ്റിംഗ് ഇൻ്റർ- സ്കൂൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി ഒന്നിന് താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ .   ഇരിങ്ങാലക്കുട : മൂന്നാമത് വിമല സ്കേറ്റിംഗ് ഇൻ്റർ- സ്കൂൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി ഒന്നിന് താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ നടക്കും. വാടച്ചിറ പള്ളി വികാരി ഫാ തോമസ് ആലുക്ക ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. വിവിധ സ്കൂളുകളിൽ നിന്നായി മൂന്നൂറോളം വിദ്യാർഥികൾ മൽസരത്തിൽ പങ്കെടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി,Continue Reading

അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ തിരുവുൽസവത്തിന് ജനുവരി 31 ന് കൊടിയേറും. ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ തിരുവുൽസവം ജനുവരി 31 ന് കൊടികയറി ഫെബ്രുവരി 9 ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്ര ചടങ്ങുകൾ, ശീവേലി, വിളക്കെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, പാണ്ടിമേളം , പ്രസാദ ഊട്ട്, ന്യത്തന്യത്യങ്ങൾ, ഭരതനാട്യം , തായമ്പക, കഥകളി, ചാക്യാർകൂത്ത്, മാജിക് ഷോ , നാടകം, സംഗീത സന്ധ്യ , പള്ളിവേട്ട ,ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികളെന്ന് ദേവസ്വം പ്രസിഡണ്ട്Continue Reading

ഇരിങ്ങാലക്കുട : തളിയക്കോണം തൈവളപ്പിൽ വീട്ടിൽ രാധാകൃഷ്ണൻ്റെ മകൻ ദിനേഷ് (32 ) ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാർഡ് കൗൺസിലറും രക്ഷിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും . ചാലക്കുടിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ദിനേഷിൻ്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ജനുവരി 22 ന് രാത്രി എട്ടരയോടെ അഞ്ചേരി സ്വദേശിനിയായ അഖിലയും ഭർത്താവും സഹോദരനും വീട്ടിൽ അതിക്രമിച്ച് കയറുകയും ദിനേഷിനെ അക്രമിക്കുകയും ഫോൺ പിടിച്ച് വാങ്ങിക്കുകയും ചെയ്തതായി ദിനേഷിൻ്റെ മാതാപിതാക്കളായContinue Reading

കമ്മീഷൻ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ നടത്തിയ സമരം മുകുന്ദപുരം താലൂക്കിൽ പൂർണ്ണം. ഇരിങ്ങാലക്കുട :റേഷൻ വ്യാപാരികളുടെ വേതന പാക്കേജ്‌ കാലോചിതമായി പരിഷ്കരിക്കുക, കേന്ദ്ര സർക്കാറിന്റെ ഡയറക്റ്റ്‌ ബെനിഫിറ്റ്‌ ട്രാൻസ്ഫർ സംവിധാനം നടപ്പിലാക്കുന്നത്‌ പിൻവലിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക. ഇ പോസ്സിന്റെ സർവ്വർ തകരാറുകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ റേഷൻ വ്യാപാരികൾ സംസ്ഥാനതലത്തിൽ നടത്തുന്ന സമരം മുകുന്ദപുരം താലൂക്കിൽ പൂർണ്ണം. താലൂക്കിലെContinue Reading

മുരിയാട് സിയോനിലെ കൂടാര തിരുനാൾ ജനുവരി 29, 30 തീയതികളിൽ; ഒരു ലക്ഷത്തോളം പേർ ആഘോഷപരിപാടികളിൽ പങ്കെടുക്കുമെന്ന് സിയോൻ അധികൃതർ ഇരിങ്ങാലക്കുട : ലോകമെമ്പാടുമുള്ള എംപറർ ഇമ്മാനുവൽ ചർച്ച് (സീയോൻ) സഭ വിശ്വാസികളുടെ പ്രത്യാശാകേന്ദ്രമായ മുരിയാട് സീയോനിലെ കൂടാര തിരുന്നാൾ ജനുവരി 29, 30 തീയതികളിലായി ആഘോഷിക്കും. 29 ന് 3.30 നു ബൈബിൾ സംഭവങ്ങളെ ആധാരമാക്കി കുട്ടികൾ ഒരുക്കുന്ന ദൃശ്യാവിഷകാരങ്ങൾ, ഡിസ്പ്ലേകൾ, ബാൻ്റ് വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ മുരിയാട്Continue Reading

” സ്നേഹക്കൂട് ” ഭവന പദ്ധതി; നാലാമത്തെ വീടിൻ്റെ നിർമ്മാണവും പൂർത്തിയായി; നടവരമ്പിലെ നാടൻ പാട്ട് കലാകാരൻ്റെ കുടുംബത്തിന് ഒടുവിൽ വീടെന്ന സ്വപ്നം യാഥാർഥ്യമായി.   ഇരിങ്ങാലക്കുട : വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് നടവരമ്പ് സ്‌കൂളിലെ മൂന്ന് സഹോദരങ്ങൾ. അവർക്കായി ഒരുക്കിയ സ്‌നേഹക്കൂട് വീടിന്റെ ഗൃഹപ്രവേശം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആര്‍.ബിന്ദു നിര്‍വ്വഹിച്ചു.   “സ്‌നേഹക്കൂട്”ഭവന പദ്ധതിയിലെ നാലാമത്തെ വീടിന്റെ നിർമ്മാണമാണ് ഇതോടെ പൂർത്തിയായത്. നടവരമ്പ്Continue Reading

കേന്ദ്രസർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകസമരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം.   ഇരിങ്ങാലക്കുട : ദേശീയ കാർഷിക വിപണന നയ രേഖ ഉടൻ പിൻവലിക്കുക, മിനിമം താങ്ങുവില നിയമം നടപ്പിലാക്കുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക, വൈദുതി സ്വകാര്യവൽക്കരണം പിൻവലിക്കുക , സമരം ചെയ്യുന്ന കർഷകരുമായി പ്രധാനമന്ത്രി ചർച്ചയ്ക്ക് തയ്യാറാവുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്താ സമരത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ സംയുക്ത കർഷക സമര സമിതിയുടെContinue Reading

വിവിധ പരിപാടികളോടെ മേഖലയിൽ രാജ്യത്തിൻ്റെ 76-മത് റിപ്പബ്ലിക് ദിനാഘോഷം ഇരിങ്ങാലക്കുട : വിവിധ പരിപാടികളോടെ മേഖലയിൽ രാജ്യത്തിൻ്റെ 76-മത് റിപ്പബ്ലിക് ദിനാഘോഷം. ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആർഡിഒ ഡോ എം സി റെജിൽ ദേശീയപതാക ഉയർത്തി. മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാവ് മൈതാനിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺContinue Reading