കലാനിലയത്തിൻ്റെ പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ചു; ആദ്യ ഗഡ്ഡുവായ 25 ലക്ഷം മാർച്ച് 31 നകം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ചിലവഴിക്കാൻ കഴിയുമോ എന്ന ആശങ്കയിൽ കലാനിലയം ഭരണസമിതി   ഇരിങ്ങാലക്കുട : സാംസ്കാരിക കേന്ദ്രമായ ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൻ്റെ ഓഡിറ്റോറിയത്തിൻ്റെ പുനർനിർമാണത്തിന് സാംസ്കാരിക വകുപ്പ് അനുവദിച്ച ആദ്യ ഗഡ്ഡുവായ 25 ലക്ഷം മാനദണ്ഡങ്ങൾ പാലിച്ച് ചിലവഴിക്കാൻ കഴിയുമോ എന്ന ആശങ്കയിൽ കലാനിലയം അധികൃതർ. 60 വർഷത്തെ പഴക്കമുള്ള കെട്ടിടത്തിൻ്റെContinue Reading

കരുവന്നൂർ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്; ഇഡി പിടിച്ചെടുത്ത കോടികളുടെ വസ്തുക്കൾ എറ്റെടുത്ത് നിക്ഷേപകർക്ക് തിരിച്ച് നൽകുമെന്ന വാഗ്ദാനവുമായി ബിജെപി; കോൺഗ്രസ്സ് തിരഞ്ഞെടുപ്പിൽ നിന്നും ഒളിച്ചോടിയെന്നും സഹകരണ തട്ടിപ്പിൽ എൽഡിഎഫ് – യുഡിഎഫ് ഒത്തുകളിയെന്നും വിമർശനം ഇരിങ്ങാലക്കുട :കോടികളുടെ സഹകരണ കൊള്ളയ്ക്ക് വേദിയായ കരുവന്നൂർ സർവ്വീസ് ബാങ്ക് ഭരണസമിതി പിടിച്ചെടുക്കാൻ ഒരുങ്ങി ബിജെപി. ഫെബ്രുവരി 22 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ പാനൽ വിജയിച്ചാൽ ഇഡി പിടിച്ചെടുത്ത 128Continue Reading

സംസ്ഥാന സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് കേരള സ്റ്റേറ്റ് എക്സ്- സർവ്വീസസ് ലീഗ് ; സംഘടനയുടെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 ന് ഇരിങ്ങാലക്കുട : വിമുക്തഭടൻമാർക്ക് സംസ്ഥാന സർക്കാറിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി കേരള സ്റ്റേറ്റ് എക്സ്- സർവ്വീസസ് ലീഗ് . ഫെബ്രുവരി 14 ന് കോഴിക്കോട് ചേരുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം സർക്കാരിന് മുമ്പിൽ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റ് ക്യാപ്റ്റൻ സോമൻ,Continue Reading

സൈബർ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട പണത്തിൽ നിന്ന് അഞ്ച് കോടി രൂപയോളം തിരിച്ച് പിടിച്ച് തൃശ്ശൂർ റൂറൽ പോലീസിന് നേട്ടം; പരിശോധനകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നൽകുന്നതിലും റൂറൽ പോലീസ് ഒന്നാം സ്ഥാനത്ത് ; ” ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ” വർണ്ണ മഴ” നിയമപരമല്ലെന്നും നോട്ടീസുകൾ നൽകാറുണ്ടെന്നും റൂറൽ പോലീസ്   ഇരിങ്ങാലക്കുട :സൈബർ തട്ടിപ്പുകൾ വഴി പൊതുജനങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കുന്നതിൽ നേട്ടം കൈവരിച്ച് തൃശ്ശൂർ റൂറൽ പോലീസ്.Continue Reading

വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പടിയൂർ,പൊറത്തിശ്ശേരി സ്വദേശികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : പടിയൂർ വളവനങ്ങാടി സ്വദേശി തഷ്‌ണത്ത് വീട്ടിൽ സുജിത്തിന്റെ വളവനങ്ങാടിയിലുള്ള വീടിന്റെ വരാന്തയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന സുജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി (21), സുഹൃത്തായ പടിയൂർ തവളക്കുളം സ്വദേശി പണിക്കപറമ്പിൽ വീട്ടിൽ നിഷാന്ത് (36) എന്നിവർക്ക് പരിക്കേറ്റ സംഭവത്തിൽ പടിയൂർ വലൂപറമ്പിൽ വീട്ടിൽ അരുൺപോൾ (29), കൂട്ടാളികളായ പൊറത്തിശ്ശേരി സ്വദേശി അമ്പലത്തറ വീട്ടിൽ ജയേഷ് (23),Continue Reading

മണ്ഡലത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി ഡോ ആർ ബിന്ദു ; കോന്തിപുലം സ്ഥിരം തടയണയുടെയും ക്രൈസ്റ്റ് കോളേജിലെ സിന്തറ്റിക് ട്രാക്കിൻ്റെയും നിർമ്മാണോദ്ഘാടനങ്ങൾ ഫെബ്രുവരി 8 നും 10 നും ഇരിങ്ങാലക്കുട : മണ്ഡലത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. 12. 21 കോടി രൂപ ചിലവഴിച്ച് കെഎൽഡിസി കനാലിന് കുറുകെ നിർമ്മിക്കുന്ന കോന്തിപുലം സ്ഥിരം തടയണയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരിContinue Reading

64- മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നാളെ മുതൽ ക്രൈസ്റ്റ് ഫുട്ബോൾ സ്റ്റേഡിയത്തിൽ ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ 64- മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കും. ഫെബ്രുവരി 6 മുതൽ 10 വരെ നടക്കുന്ന ടൂർണ്ണമെൻ്റിൽ കഴിഞ്ഞ വർഷങ്ങളിലെ ജേതാക്കളായ ക്രൈസ്റ്റ് കോളേജ്, തൃശ്ശൂർ കേരളവർമ്മ, സെൻ്റ് തോമസ്, ചങ്ങനാശ്ശേരി എസ് ബി, കോതമംഗലംContinue Reading

എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : എൽഡിഎഫ് സർക്കാരിൻ്റെ മൂന്നാം തുടർഭരണത്തിന് വിളംബരമായി സംസ്ഥാനത്ത് നടത്തുന്ന തെക്കൻ മേഖല ജാഥയ്ക്ക് ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും. മൂന്ന് മണിക്ക് മുനിസിപ്പൽ മൈതാനിയിലാണ് സ്വീകരണ സമ്മേളനം നടക്കുകയെന്ന് സംഘാടക സമിതി കൺവീനർ ഉല്ലാസ് കളക്കാട്ട്, ട്രഷറർ വി എ മനോജ്കുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽContinue Reading

ഇരിങ്ങാലക്കുട ഫെസ്റ്റ് ഇന്ന്മുതൽ അയ്യങ്കാവ് മൈതാനിയിൽ; ഫ്ലവർ ഷോയും അമ്യൂസ്മെൻ്റ് പാർക്കും ഉൾപ്പെടെയുള്ള പരിപാടികളെന്ന് സംഘാടകർ   ഇരിങ്ങാലക്കുട : കർഷകരുടെ കൂട്ടായ്മയായ വാൻഗാർഡിൻ്റെ നേതൃത്വത്തിൽ ജനുവരി 31 മുതൽ ഫെബ്രുവരി 10 വരെ അയ്യങ്കാവ് മൈതാനത്ത് നടക്കുന്ന ഇരിങ്ങാലക്കുട ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.31 ന് വൈകീട്ട് 6 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകContinue Reading

പൂമംഗലം വെങ്ങാട്ടുംപിള്ളി ശ്രീമഹാദേവക്ഷേത്രത്തിൽ ശ്രീമദ് ശിവപുരാണ എകാദശാഹ മഹായജ്ഞം ഫെബ്രുവരി 3 മുതൽ 14 വരെ ഇരിങ്ങാലക്കുട : പൂമംഗലം വെങ്ങാട്ടുംപിള്ളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ശിവപുരാണ എകാദശാഹ മഹായജ്ഞം ഫെബ്രുവരി 3 മുതൽ 14 വരെ നടക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി ഒന്നിനും ശിവരാത്രി 15 ന് കാഴ്ച ശീവേലി, പഞ്ചവാദ്യം, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ് എന്നീ പരിപാടികളോടെ ആഘോഷിക്കും. 3 മുതൽ 14 വരെ നടക്കുന്ന എകാദശാഹ മഹായജ്ഞത്തിന്Continue Reading