ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ ആശയങ്ങളുമായി ക്രൈസ്റ്റ് കോളേജിൽ ജനുവരി 14 മുതൽ 17 വരെ ടെക്നിക്കൽ എക്സ്പോ ഒരുങ്ങുന്നു.. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കമ്പ്യൂട്ടർ സയൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 14 മുതൽ 17 വരെ ടെക്നിക്കൽ എക്സ്പോ സംഘടിപ്പിക്കുന്നു. സാങ്കേതികവിദ്യകളായ സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഐഡിയത്തോൺ, ഹാക്കത്തോൺ , വർക്ക്ഷോപ്പുകൾ, ട്രഷർ ഹണ്ട് മൽസരം, ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെയാണ്Continue Reading

അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ 2024 ലെ ചിത്രം ” കോൺക്ലേവ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ . ഇരിങ്ങാലക്കുട : 82-മത് ഗോൾഡൺ ഗ്ലോബ് പുരസ്കാരങ്ങൾക്കായി ആറ് നോമിനേഷനുകൾ നേടുകയും മികച്ച തിരക്കഥയ്ക്കുള്ള ബഹുമതി കരസ്ഥമാക്കുകയും ചെയ്ത 2024 ലെ ചിത്രമായ ” കോൺക്ലേവ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 9 വ്യാഴാഴ്ച സ്ക്രീൻ ചെയ്യുന്നു. ഹൃദയാഘാതത്തെ തുടർന്ന് നിലവിലെ മാർപാപ്പ മരണമടഞ്ഞപ്പോൾContinue Reading

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദനഹതിരുനാളിന് കൊടിയേറ്റി; തിരുനാൾ ജനുവരി 11, 12, 13 തീയതികളിൽ . ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ തിരുനാളിന് വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ കൊടിയേറ്റി. തിരുനാൾ ജനുവരി 11, 12, 13 തീയതികളിൽ ആഘോഷിക്കും. ജനുവരി 8, 9 , 10 തീയതികളിൽ വൈകീട്ട് 5.30 ന് വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം , അമ്പ് തിരുനാൾ ദിനമായContinue Reading

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദനഹതിരുനാളിന് ജനുവരി 8 ന് കൊടിയേറ്റും. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ തിരുനാൾ ജനുവരി 11, 12, 13 തീയതികളിൽ ആഘോഷിക്കും. തിരുനാളിന് ജനുവരി 8 രാവിലെ 6.45 ന് കൊടിയേറ്റുമെന്ന് വികാരി ഫാലാസ്സർ കുറ്റിക്കാടൻ, ജനറൽ കൺവീനർ സെബി അക്കരക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 8, 9 , 10 തീയതികളിൽ വൈകീട്ട് 5.30 ന് വിശുദ്ധContinue Reading

കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളേജുകളിലെ ആദ്യ റോബോട്ടിക്ക് നേട്ടവുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്.   ഇരിങ്ങാലക്കുട : റോബോട്ടിക്ക് പദ്ധതിയുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്. കോളേജിലെ ബി.വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർത്ഥികൾ കൊച്ചിയിലുള്ള ഐ – ഹബ് എന്ന സ്ഥാപനത്തിൻ്റെ സഹകരണത്തോടെ ഇരുപത്തഞ്ചു വിദ്യാർത്ഥികൾ അഞ്ചുഗ്രൂപ്പുകളായി ചെയ്ത ഇൻ്റേൺഷിപ്പിലൂടെ വികസിപ്പിച്ചെടുത്ത റോബോട്ടിക് പ്രോജക്ട് കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളേജുകളിൽ ആദ്യത്തേതാണ്.ജോസഫൈൻContinue Reading

എടതിരിഞ്ഞി വില്ലേജ് ന്യായവില പുനർനിർണ്ണയ അദാലത്തിൽ ലഭിച്ചത് 121 അപേക്ഷകൾ ; ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നിലവിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം; സമീപത്തെ വില്ലേജ് നിരക്കുകളിൽ ന്യായവില പുനർനിർണ്ണയിക്കണമെന്ന് ആക്ഷൻ കൗൺസിൽ ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജ് കേന്ദ്രീകരിച്ച് നടന്ന ന്യായവില പുനർനിർണ്ണയ അദാലത്തിൽ ലഭിച്ചത് 121 അപേക്ഷകൾ. വില്ലേജിലെ ‘ അന്യായ ‘ ന്യായവിലയെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എച്ച്ഡിപി സ്കൂൾ ഓഡിറ്റോറിയത്തിൽ തഹസിൽദാർ സിമേഷ്Continue Reading

വാർഷികപദ്ധതി ഭേദഗതിക്ക് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൻ്റെ അംഗീകാരം; നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്ത സാഹചര്യം തുടരുകയാണെന്നും വിഷയം ചർച്ച ചെയ്യാൻ പ്രത്യേകയോഗം വിളിക്കണമെന്നും പ്രതിപക്ഷം. ഇരിങ്ങാലക്കുട : 2024-25 വർഷത്തെ രണ്ടാമത്തെ വാർഷിക പദ്ധതി ഭേദഗതിക്ക് കൗൺസിൽ അംഗീകാരം. ഒരു കോടി എഴ് ലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുകയെന്നും തുക 41 വാർഡുകളിലേക്കും തുല്യമായി നൽകുംമെന്നും ചെയർപേഴ്സൺ അറിയിച്ചു. നിർമ്മാണContinue Reading

എടതിരിഞ്ഞി വില്ലേജ് ന്യായവില പുനർനിർണ്ണയ അദാലത്തിൽ ലഭിച്ചത് 121 അപേക്ഷകൾ ; ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നിലവിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം; സമീപത്തെ വില്ലേജ് നിരക്കുകളിൽ ന്യായവില പുനർനിർണ്ണയിക്കണമെന്ന് ആക്ഷൻ കൗൺസിൽ ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജ് കേന്ദ്രീകരിച്ച് നടന്ന ന്യായവില പുനർനിർണ്ണയ അദാലത്തിൽ ലഭിച്ചത് 121 അപേക്ഷകൾ. വില്ലേജിലെ ‘ അന്യായ ‘ ന്യായവിലയെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എച്ച്ഡിപി സ്കൂൾ ഓഡിറ്റോറിയത്തിൽ തഹസിൽദാർ സിമേഷ്Continue Reading

ഇരിങ്ങാലക്കുട തെക്കേ നടയിലെ വീട്ടിൽ തീപ്പിടുത്തം; ഹാളിലെ ഫർണീച്ചർ ഉൾപ്പെടെ എല്ലാം കത്തി നശിച്ചു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തെക്കേ നടയിലെ വീട്ടിൽ തീപ്പിടുത്തം. പ്രഭ സൗണ്ട് ആൻ്റ് ഇലക്ട്രിക്കൽസ് ഉടമ അമ്പാടി ജയൻ്റെ വീട്ടിൽ രാവിലെ എഴ് മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഇതേ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പൂജാമുറിയിൽ വിളക്ക് കൊളുത്തി വച്ചതിന് ശേഷം ക്ഷേത്രത്തിൽ താൻ തൊഴാൻ പോയിരിക്കുകയായിരുന്നുവെന്നും വീട്ടിൽ നിന്നും പുക ഉയരുന്നതായി കണ്ടവർContinue Reading

ആറാട്ടുപുഴ, പൊറത്തിശ്ശേരി , പുല്ലൂർ സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി   ഇരിങ്ങാലക്കുട :തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ആറാട്ടുപുഴ പല്ലിശ്ശേരി സ്വദേശി അമ്പാടത്ത് വീട്ടില്‍ രജീഷ് (42 വയസ്സ്), പൊറത്തിശ്ശേരി പുത്തന്‍തോട് സ്വദേശി കുന്നമ്പത്ത് വീട്ടില്‍, അനൂപ് (28 വയസ്സ്),പുല്ലൂര്‍ സ്വദേശി കൊടിവളപ്പില്‍ വീട്ടില്‍ ഡാനിയല്‍ (26 വയസ്സ്) എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി. രജീഷ് മൂന്ന് വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ അഞ്ചോളം കേസ്സുകളിലും,Continue Reading