ഹരിത കേരളം മിഷൻ പുരസ്കാരം മുരിയാടിന് ജില്ലയിൽ മൂന്നാം സ്ഥാനം   ഇരിങ്ങാലക്കുട : ഹരിത കേരളം കർമ്മ പദ്ധതിയുടെ ഭാഗമായി എർപ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ജില്ലാ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനം മുരിയാട് പഞ്ചായത്തിന് ലഭിച്ചു.തിരുവനന്തപുരം വഴുതക്കാട് ടാഗോർ സെന്റിനറി ഹാളിൽ വച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുരസ്കാര വിതരണ ചടങ്ങിൽ ഹരിത കേരളം മിഷൻ ഉപാധ്യക്ഷ ഡോ : ടി എൻ സീമ , ജൂറി കമ്മിറ്റി ചെയർമാൻContinue Reading

കടുപ്പശ്ശേരിയിൽ ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും 9 ¾ പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരി അറസ്റ്റിൽ   ഇരിങ്ങാലക്കുട : കടുപ്പശ്ശേരി കച്ചേരിപ്പടി സ്വദേശി തവളക്കുളങ്ങര വീട്ടിൽ നിധിൽ (41 വയസ്സ് )എന്നയാളുടെ വീട്ടിലെ അലമാരയിലെ ലോക്കറിൽ നിന്നും 9.75 പവൻ സ്വർണ്ണം കവർന്ന കേസിൽ കടുപ്പശ്ശേരി സ്വദേശി കിഴുവാട്ടിൽ വീട്ടിൽ അജിതയെ (54 വയസ് )അറസ്റ്റ് ചെയ്തു. നിധിലിൻ്റെ അമ്മ അസുഖം മൂലം ആശുപത്രിയിൽ കഴിയുന്ന സമയത്ത്Continue Reading

” ബാങ്കിലെ കാശ് എന്ന് കിട്ടുമെന്ന് മാത്രമാണ് ചോദിച്ചുതെന്നും തൻ്റെ വാക്കുകൾക്ക് ഒരു വിലയും കിട്ടിയില്ലെന്നും ചെയ്ത വോട്ട് പാഴായിയെന്നും കലുങ്ക് സദസ്സിൽ കേന്ദ്രമന്ത്രിയുടെ പരിഹാസത്തിന് ഇരയായ പൊറത്തിശ്ശേരി നിർമ്മിതി കോളനി സ്വദേശിനി ആനന്ദവല്ലി ; സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് കരുവന്നൂർ ബാങ്കിൽ രാവിലെ അപേക്ഷ നൽകിയെന്നും ആനന്ദവല്ലി .   ഇരിങ്ങാലക്കുട : ” മൈതാനത്തിന് അടുത്ത് ഒരു വീട്ടിൽ പട്ടിക്ക് തീറ്റ കൊടുക്കാൻ പോയതാണ്. അപ്പോഴാണ് പരിപാടി നടക്കുന്നത്Continue Reading

ചമയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം ടി സ്മാരക അവാർഡ് അശോകൻ ചരുവിലിനും ജയചന്ദ്രൻ സ്മാരക പുരസ്കാരം കൊരുമ്പു സുധാമൻ സുബ്രഹ്മണ്യത്തിനും ചമയം നൃത്ത വിഭാഗ പുരസ്കാരം ആർ എൽ വി സുന്ദരനും സമ്മാനിക്കും   ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ 2025.ലെ ചമയം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. സ്മാരക അവാർഡ് അശോകൻ ചരുവിലിനും, ജയചന്ദ്രൻ സ്മാരക പുരസ്‌കാരം കൊരുമ്പു സുധാമൻ സുബ്രഹ്മണ്യത്തിനും, ചമയം നൃത്തവിഭാഗ പുരസ്‌കാരം ആർ.എൽ.വി. സുന്ദരനും,Continue Reading

പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ മുഖം; ചിൽഡ്രൻസ് പാർക്ക് അടക്കമുള്ള വികസന പ്രവർത്തനങ്ങൾ 21 ലക്ഷം രൂപ ചെലവഴിച്ച് ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ മുഖം. തദ്ദേശസ്ഥാപനങ്ങളുടെ 2023 – 24, 2024- 25 വർഷങ്ങളിലെ 21 ലക്ഷത്തോളം രൂപ ചിലവഴിച്ച് ചിൽഡ്രൻസ് പാർക്ക്, വാട്ടർ എടിഎം, യൂട്ടിലിറ്റി സെൻ്റർ, നവീകരിച്ച കോൺഫ്രറൻസ് ഹാൾ, വനിതാ ഫിറ്റ്നെസ്സ് സെൻ്റർ എന്നിവ ഒരുക്കിയാണ്Continue Reading

വിലക്കയറ്റം തടയണമെന്നും ക്ഷേമനിധി പെൻഷൻ 6000 രൂപയായി ഉയർത്തണമെന്നും ആവശ്യപ്പെട്ട് ബിഎംഎസ് പ്രവർത്തകരുടെ ഇരിങ്ങാലക്കുട മുൻസിപ്പൽതല പദയാത്ര ആരംഭിച്ചു. ഇരിങ്ങാലക്കുട :നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക,ക്ഷേമനിധി പെൻഷൻ 6000 ആയി ഉയർത്തുക,മിനിമം വേതനം 27900 ആക്കുക,നിർമ്മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎംഎസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട മുൻസിപ്പൽ തല പദയാത്ര ആരംഭിച്ചു. വിശ്വനാഥപുരം ക്ഷേത്ര പരിസരത്തിൽ നിന്നും ബിഎംഎസ് ഓട്ടോContinue Reading

ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് പൊതുസമൂഹത്തെയും ഭക്തജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും കോടതികളും സർക്കാരും റിക്രൂട്ട്മെൻ്റ് ബോർഡും ആവശ്യപ്പെടുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഭരണസമിതിക്ക് ഉത്തരവാദിത്വമുണ്ടെന്നും ദേവസ്വം ഭരണസമിതി; ക്ഷേത്രത്തിലെ നവരാത്രി നൃത്ത -സംഗീതോൽസവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ .   ഇരിങ്ങാലക്കുട : ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിക്കുകയും ദേവസ്വം കഴക നിയമനത്തിൽ തെറ്റായ തീരുമാനമെടുക്കുകയും ചെയ്തുവെന്ന് പ്രചരിപ്പിക്കുന്ന തന്ത്രിമാർക്കെതിരെ ആവശ്യമെങ്കിൽ യോഗം ചേർന്ന്Continue Reading

കലുങ്ക് സംവാദത്തിൽ ഉയർന്നത് കരുവന്നൂർ ബാങ്കും ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളും എയിംസും മെട്രോയും ഉൾപ്പെടെയുള്ള വിഷയങ്ങൾ; ” ഇഡി പിടിച്ചെടുത്ത കാശ് സ്വീകരിക്കാനും വിതരണം ചെയ്യാനും മുഖ്യമന്ത്രിയോട് ” പറയാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശ്ശൂർ മോഡലിൽ ” നഗരസഭ ഭരണം ഇങ്ങ് എല്പിക്കാനും ” ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി   ഇരിങ്ങാലക്കുട : ” ഇട്ട പൈസ മര്യാദയ്ക്ക് തിരിച്ച് കൊടുക്കട്ടെ. ഇഡി പിടച്ചെടുത്ത് കാശ് വച്ചിട്ടുണ്ട്.Continue Reading

2025 ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡോ കെ എം ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരം ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഡോ കെ എസ് ഇന്ദുലേഖക്ക് ഇരിങ്ങാലക്കുട : 2025ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡോ കെ എം ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരത്തിന് ഡോ കെ എസ് ഇന്ദുലേഖ അർഹയായി. ” ശില്പകലയും സംസ്കാര ചരിത്രവും – കേരളത്തിൻ്റെ മാതൃകകൾ മുൻനിറുത്തിയുള്ള പഠനംContinue Reading

ബസ് സ്റ്റാൻ്റ് – എകെപി ജംഗ്ഷൻ റോഡ്; ഗതാഗതത്തിന് തടസ്സമായി മാറിയ വൈദ്യുതി പോസ്റ്റുകൾ റെക്കോർഡ് വേഗത്തിൽ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി അധികൃതർ.   ഇരിങ്ങാലക്കുട : നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ബസ് സ്റ്റാൻ്റ് – എകെപി ജംഗ്ഷൻ റോഡിൽ ഗതാഗതത്തിന് തടസ്സമായി മാറിയ വൈദ്യുതി പോസ്റ്റുകൾ റെക്കോർഡ് വേഗത്തിൽ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി അധികൃതർ. തകർന്ന് തരിപ്പണമായി കിടന്നിരുന്ന റോഡിൽ നഗരസഭയുടെ നേതൃത്വത്തിൽ 27. 5 ലക്ഷം രൂപContinue Reading