ഡയറി ഫാം ഉടമയായ ചേലൂർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. ഇരിങ്ങാലക്കുട : ഡയറി ഫാം ഉടമ കുഴഞ്ഞ് വീണ് മരിച്ചു. ചേലൂർ പെരുവല്ലിപ്പാടം റോഡിൽ മാളിക വീട്ടിൽ സുമേഷ് (42) ആണ് മരിച്ചത്. വർഷങ്ങളായി കുട്ടംകുളം പരിസരത്ത് രാവിലെ എഴ് മണിയോടെ എത്തി പാൽ വിതരണം നടത്തിയിരുന്നു. പരേതയായ നന്ദനയാണ് ഭാര്യ. നാലാം ക്ലാസ് വിദ്യാർഥി അർജ്ജുൻ മകനാണ്. പങ്കജം അമ്മയും സുബീഷ്, സൗമ്യ എന്നിവർ സഹോദരങ്ങളുമാണ്. സംസ്കാരംContinue Reading

ആധാരമെഴുത്ത് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് ശങ്കരനാരായണൻ (75) നിര്യാതനായി   ഇരിങ്ങാലക്കുട : ആധാരമെഴുത്ത് അസോസിയേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് കൊല്ലാറ കൃഷ്ണന്‍ മകന്‍ ശങ്കരനാരായണന്‍ (75) നിര്യാതനായി. സംസ്‌കാരം അരിപ്പാലത്തുള്ള സ്വവസതിയില്‍ ശനിയാഴ്ച (സെപ്റ്റംബർ 27) രാവിലെ 11 മണിക്ക് നടത്തും. പരിവര്‍ത്തന കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ആണ്. ഭാര്യ:രമ (കുനാക്കംപിള്ളി കുടുംബാംഗം).മക്കള്‍ : സിജീഷ് (ആധാരം എഴുത്ത്),രശ്മി (ഗുജറാത്ത്),രാജേഷ് (ദുബായ്). മരുമക്കള്‍ : രേഷ്മContinue Reading

ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് എം എസ് കൃഷ്ണകുമാർ അന്തരിച്ചു.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് കാരുകുളങ്ങര മൂലയിൽ വീട്ടിൽ പരേതരായ കരുണാകരപ്പിള്ളയുടെയും തങ്കമണിഅമ്മയുടെയും മകൻ എം എസ് കൃഷ്ണകുമാർ അന്തരിച്ചു. 65 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിൽസയിലായിരുന്നു. മുപ്പത് വർഷത്തോളം ബാങ്കിൻ്റെ സാരഥ്യം വഹിച്ച കൃഷ്ണകുമാർ കൂടൽമാണിക്യ ഉൽസവാഘോഷകമ്മിറ്റിയിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ആയും പ്രവർത്തിച്ചിട്ടുണ്ട്.Continue Reading

ഡോ. ഷാഹിന മുംതാസ് അന്തരിച്ചു   ഇരിങ്ങാലക്കുട : കരൂപ്പടന്ന പള്ളിനട സ്വദേശി ചക്കാലക്കൽ പരേതനായ അബ്ദുള്ള മാസ്റ്ററുടെയും നഫീസ ടീച്ചറുടെയും മകൾ നെതർലാൻഡിൽ സയന്റിസ്റ്റ് ആയി ജോലി ചെയ്യുന്ന ഡോ. ഷാഹിന മുംതാസ് (44) അന്തരിച്ചു. കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മുസ്തഫയാണ് ഭർത്താവ്. അമേയ , ആദി എന്നിവർ മക്കളാണ്. കബറടക്കം നടത്തി.Continue Reading

ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ അവിട്ടത്തൂർ സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട : ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ അവിട്ടത്തൂർ സ്വദേശി മരിച്ചു. അവിട്ടത്തൂർ ശിവക്ഷേത്രത്തിനടുത്ത് മാളിയേക്കൽ വീട്ടിൽ പരേതനായ റാഫേൽ മകൻ ജോയ് ( 55 ) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സ് സംഘം ഒഴുക്കിൽ പ്പെട്ട ജോയിയെ ചാലക്കുടി പാലത്തിൻ്റെ താഴെ നിന്നും രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽContinue Reading

വേളൂക്കര പഞ്ചായത്തിലെ തുമ്പൂരിൽ ഡെങ്കി ബാധിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഇരിങ്ങാലക്കുട: ഡെങ്കി ബാധിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ ജല്‍പൈഗുരി ബസുലൈനില്‍ കാര്‍ത്തിക് മകന്‍ സപാന്‍ കഹാബ് (25) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം തുമ്പൂരിലായിരുന്നു താമസം. വീട്ടുജോലികള്‍ക്കായി എത്തിയതാണ് സപാനും ഭാര്യ ഭാര്യ കുസുമവും. കഴിഞ്ഞ ദിവസം പനി വന്നതോടെ വേളൂക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും ചികില്‍സ തേടിയിരുന്നു. തുടർന്ന്Continue Reading

പ്രവാസി വ്യവസായിയും കലാ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കാട്ടിക്കുളം ഭരതൻ നിര്യാതനായി. ഇരിങ്ങാലക്കുട : പട്ടണത്തിലെ സാമൂഹ്യ, വിദ്യാഭ്യാസ കലാ- സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കിഴുത്താണി കാട്ടിക്കുളം വീട്ടിൽ കുമാരൻ്റെ മകൻ കാട്ടിക്കുളം ഭരതൻ നിര്യാതനായി . 79 വയസ്സായിരുന്നു. സുധയാണ് ഭാര്യ. ലിൻ്റ ( ബിസിനസ്സ് ) ലക്കി ( ലണ്ടൻ) , ലാൽ (ബിസിനസ്സ് ) എന്നിവർ മക്കളും ഡോ രാകേഷ്, അമിത് (Continue Reading

കടുപ്പശ്ശേരി ചെങ്ങാറ്റുമുറി കല്ലിങ്ങപുറം വീട്ടിൽ രാമൻ മകൻ കെ ആർ നാരായണൻ (84) നിര്യാതനായി. ഇരിങ്ങാലക്കുട : സാമൂഹ്യ- വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന കടുപ്പശ്ശേരി ചെങ്ങാറ്റുമുറി കല്ലിങ്ങപുറം വീട്ടിൽ പരേതനായ രാമൻ മകൻ കെ ആർ നാരായണൻ (84 വയസ്സ്) നിര്യാതനായി. സുകൃതവല്ലിയാണ് ഭാര്യ. വീനസ് , വിൻസി എന്നിവർ മക്കളും ബാബു, ജിബ് ലു എന്നിവർ മരുമക്കളുമാണ്. പരേതരായ കെ ആർ വാസു,മാധവി വേലായുധൻ, കെ ആർContinue Reading

മാടായിക്കോണത്ത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റ് യുവതി മരിച്ചു ഇരിങ്ങാലക്കുട: വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ ചവിട്ടുപടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു. മാടായിക്കോണം ചെറാക്കുളം വീട്ടില്‍ ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടില്‍ പീറ്ററിന്റെ മകളാണ്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് മാടായിക്കോണത്തെ ഭര്‍തൃവീട്ടില്‍ വച്ചാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സക്കിടെContinue Reading

ഫുട്ബോൾ കളിക്കുന്നതിനിടയിൽ ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു.   ഇരിങ്ങാലക്കുട:ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ ഫയര്‍ ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആൻ്റ് റെസ്ക്യു ഓഫീസര്‍ കയ്പമംഗലം കാഞ്ഞിരപ്പറമ്പില്‍ ബാബുരാജിൻ്റെ മകൻ കെവിനാണ് (33)മരിച്ചത്. വൈകീട്ട് ആറരയോടെ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലെ ഫുട്ബാള്‍ കോര്‍ട്ടില്‍ വെച്ചാണ് സംഭവം. കളിക്കിടെ കുഴഞ്ഞുവീണ കെവിന് ഉടന്‍ തന്നെ ഫസ്റ്റ് എയ്ഡ് നല്‍കിയ ശേഷം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍Continue Reading