പശ്ചിമഘട്ടത്തിൽ നിന്നും രണ്ട് പുതിയയിനം തുമ്പികളെ ക്രൈസ്റ്റ് കോളേജിലെ ഗവേഷകസംഘം കണ്ടെത്തി
പശ്ചിമഘട്ടത്തിൽ നിന്ന് രണ്ട് പുതിയയിനം തുമ്പികളെ കണ്ടെത്തി ; ഗവേഷണം ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതി ശാസ്ത്രവിഭാഗത്തിൻ്റെ നേതൃത്വത്തിൽ . ഇരിങ്ങാലക്കുട : കേരളത്തിലെയും മഹാരാഷ്ട്രയിലെയും വനാതിർത്തി ഗ്രാമങ്ങളിൽ നിന്ന് പുതിയ രണ്ടിനം കടുവാത്തുമ്പികളെ ക്രൈസ്റ്റ് കോളേജിലെ ഗവേഷക സംഘം കണ്ടെത്തി. കറുത്ത ശരീരത്തിൽ മഞ്ഞ വരകളുള്ള സാമാന്യം വലിയ കല്ലൻത്തുമ്പികളാണ് കടുവാത്തുമ്പി കുടുംബത്തിൽ ഉള്ളത്. ഇതിലെ നീളൻ പിൻകാലുകളുള്ള മീറോഗോമ്ഫസ് (Merogomphus) എന്ന ജനുസ്സിൽ നിന്നാണ് പുതിയ തുമ്പികളെ കണ്ടെത്തിയത്.Continue Reading