ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തരിശായി കിടന്നിരുന്ന 15 ഏക്കറോളം സ്ഥലത്ത് നെൽകൃഷി ഇറക്കി കുട്ടാടൻ കർഷക സമിതി   ഇരിങ്ങാലക്കുട : നഗരസഭയിലെ 29-ാം വാർഡിൽ തരിശായി കിടന്നിരുന്ന 15 എക്കറോളം സ്ഥലത്ത് കുട്ടാടൻ കർഷക സമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കി.സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെയും, ഇരിങ്ങാലക്കുട കൃഷിഭവൻ്റെയും പിന്തുണയോടെയാണ് നടപടികൾ . സമിതി കൂട്ടായ്മ പ്രസിഡണ്ട് എ ആർ ജോഷിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൺContinue Reading

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതി; ലഭ്യമാക്കുന്നത് മുപ്പത് ലക്ഷത്തോളം രൂപയുടെ സഹായങ്ങൾ   ഇരിങ്ങാലക്കുട : കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നൂറ് നിയോജകമണ്ഡലങ്ങളിൽ നടപ്പിലാക്കുന്ന കൂൺഗ്രാമം പദ്ധതി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലും. നിയോജക മണ്ഡലത്തിലെ സമഗ്രകാർഷിക വികസന പദ്ധതിയായ പച്ചക്കുടയുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 100 ചെറുകിട കൂൺ ഉൽപാദകContinue Reading

സമ്മാനാർഹമായ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി കാട്ടൂരിൽ ലോട്ടറി എജൻ്റിൽ നിന്ന് 15000 രൂപ കവർന്നു. ഇരിങ്ങാലക്കുട : സമ്മാനാർഹമായ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി 15,000 രൂപ തട്ടിയതായി പരാതി ഉയർന്നു. സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകിയാണ് തട്ടിപ്പ് നടത്തിയത്. നറുക്കെടുപ്പിൽ നാലാം സമ്മാനമായ 5000 രൂപ നേടിയ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ഏജൻ്റിൽ നിന്ന് തട്ടിയത് 15,000 രൂപയാണ്. ലോട്ടറി ഏജന്റ് നെല്ലിപ്പറമ്പിൽ തേജസിനാണ്Continue Reading

ലോക ഹൃദയദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ   ഇരിങ്ങാലക്കുട : ” ഒരു സ്പന്ദനം പോലും നഷ്ടപ്പെടുത്തരുത് ” എന്ന സന്ദേശവുമായി ലോക ഹൃദയ ദിനാചരണം. ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, റോട്ടറി ക്ലബ്ബ്, ഐ.എം.എ. ഇരിങ്ങാലക്കുട എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾContinue Reading

കോന്തിപുലം തടയണയ്ക്ക് 12.06 കോടി രൂപയുടെ സാങ്കേതിക അനുമതി ; ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു   ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ പ്രധാന നെല്ലറയായ മുരിയാട് കോൾ മേഖലയിലെ കോന്തിപുലം ചിറയിൽ തടയിണ നിർമ്മിക്കാൻ 12,06,18,000 രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സിവിൽ, മെക്കാനിക്കൽ പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. 2023-24 വർഷത്തെContinue Reading

മുരിയാട് കോൾമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസംഘം ; അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ; റിപ്പോർട്ട് അടുത്ത മാസം സമർപ്പിക്കും   ഇരിങ്ങാലക്കുട : 5000 ത്തോളം എക്കർ വരുന്ന മുരിയാട് കോൾമേഖലയും കർഷകരും നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം . മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി എസ് രുക്മിണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്ക് രണ്ടരയോടെ കോന്തിപുലത്ത് എത്തിയത്. നെൽകൃഷിയിലെ പ്രശ്നങ്ങൾ പഠിക്കാൻContinue Reading

ഹരിത കേരളം മിഷൻ പുരസ്കാരം മുരിയാടിന് ജില്ലയിൽ മൂന്നാം സ്ഥാനം   ഇരിങ്ങാലക്കുട : ഹരിത കേരളം കർമ്മ പദ്ധതിയുടെ ഭാഗമായി എർപ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ജില്ലാ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനം മുരിയാട് പഞ്ചായത്തിന് ലഭിച്ചു.തിരുവനന്തപുരം വഴുതക്കാട് ടാഗോർ സെന്റിനറി ഹാളിൽ വച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുരസ്കാര വിതരണ ചടങ്ങിൽ ഹരിത കേരളം മിഷൻ ഉപാധ്യക്ഷ ഡോ : ടി എൻ സീമ , ജൂറി കമ്മിറ്റി ചെയർമാൻContinue Reading

ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് സെപ്റ്റംബർ 11 മുതൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് ആൻ്റ് ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് സെപ്റ്റംബർ 11 മുതൽ 14 വരെ ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലെ ഇൻ്റർനാഷണൽ അക്വാട്ടിക് കോപ്ലക്സിൽ നടക്കും. 11 ന് രാവിലെ 9.30 ന് ഡിവൈഎസ്പി സി എൽ ഷാജു ടൂർണ്ണമെൻ്റ്Continue Reading

ജീവിതം പ്രതിസന്ധിയിലായ കാറളം സ്വദേശിയായ യുവ ക്ഷീര കർഷകന് തുണയായി കേരള ഫീഡ്സ്; ” ഡൊണേറ്റ് എ കൗ ” പദ്ധതിയിൽ ഉൾപ്പെടുത്തി പശുവിനെ കൈമാറി. ഇരിങ്ങാലക്കുട : യുവ ക്ഷീര കർഷകന് തുണയായി കേരള ഫീഡ്സ് കമ്പനി ലിമിറ്റഡ്. ക്ഷീര കർഷകൻ്റെ ഉപജീവന മാർഗ്ഗമായ കറവപ്പശുക്കളിൽ ഒരെണ്ണവും രണ്ട് കിടാക്കളും പ്രസവത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ജീവിതം പ്രതിസന്ധിയിലായ കാറളം പഞ്ചായത്തിൽ കൊല്ലാറ വീട്ടിൽ രാജേഷിന് കമ്പനിയുടെ ” ഡൊണേറ്റ്Continue Reading

ഓണം സമൃദ്ധമാക്കാൻ ഇരിങ്ങാലക്കുടയിൽ കൃഷി വകുപ്പിൻ്റെ ഓണച്ചന്തയ്ക്ക് തുടക്കമായി ഇരിങ്ങാലക്കുട: കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓണ സമൃദ്ധി കാർഷിക വിപണി ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവൻ പരിസരത്ത് ആരംഭിച്ചു. ഉത്സവകാലങ്ങളിൽ പൊതുവിപണികളിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതോടൊപ്പം കർഷകർക്ക് അധികവിലനൽകി പച്ചക്കറികൾ സംഭരിച്ചു കൊണ്ടുമാണ് ഓണച്ചന്ത നടപ്പിലാക്കുന്നത്. കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർ പേഴ്സൺ ഫെനിഎബിൻ വെള്ളാനിക്കാരൻ അദ്ധ്യക്ഷത വഹിച്ചു.Continue Reading