ഓണം സമൃദ്ധമാക്കാൻ ഇരിങ്ങാലക്കുടയിൽ കൃഷി വകുപ്പിൻ്റെ ഓണച്ചന്ത
ഓണം സമൃദ്ധമാക്കാൻ ഇരിങ്ങാലക്കുടയിൽ കൃഷി വകുപ്പിൻ്റെ ഓണച്ചന്തയ്ക്ക് തുടക്കമായി ഇരിങ്ങാലക്കുട: കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓണ സമൃദ്ധി കാർഷിക വിപണി ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവൻ പരിസരത്ത് ആരംഭിച്ചു. ഉത്സവകാലങ്ങളിൽ പൊതുവിപണികളിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതോടൊപ്പം കർഷകർക്ക് അധികവിലനൽകി പച്ചക്കറികൾ സംഭരിച്ചു കൊണ്ടുമാണ് ഓണച്ചന്ത നടപ്പിലാക്കുന്നത്. കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർ പേഴ്സൺ ഫെനിഎബിൻ വെള്ളാനിക്കാരൻ അദ്ധ്യക്ഷത വഹിച്ചു.Continue Reading