എടതിരിഞ്ഞി വില്ലേജ് ന്യായവില പുനർനിർണ്ണയ അദാലത്തിൽ ലഭിച്ചത് 121 അപേക്ഷകൾ ; ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നിലവിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം; സമീപത്തെ വില്ലേജ് നിരക്കുകളിൽ ന്യായവില പുനർനിർണ്ണയിക്കണമെന്ന് ആക്ഷൻ കൗൺസിൽ ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജ് കേന്ദ്രീകരിച്ച് നടന്ന ന്യായവില പുനർനിർണ്ണയ അദാലത്തിൽ ലഭിച്ചത് 121 അപേക്ഷകൾ. വില്ലേജിലെ ‘ അന്യായ ‘ ന്യായവിലയെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എച്ച്ഡിപി സ്കൂൾ ഓഡിറ്റോറിയത്തിൽ തഹസിൽദാർ സിമേഷ്Continue Reading

ഇരിങ്ങാലക്കുട തെക്കേ നടയിലെ വീട്ടിൽ തീപ്പിടുത്തം; ഹാളിലെ ഫർണീച്ചർ ഉൾപ്പെടെ എല്ലാം കത്തി നശിച്ചു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തെക്കേ നടയിലെ വീട്ടിൽ തീപ്പിടുത്തം. പ്രഭ സൗണ്ട് ആൻ്റ് ഇലക്ട്രിക്കൽസ് ഉടമ അമ്പാടി ജയൻ്റെ വീട്ടിൽ രാവിലെ എഴ് മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഇതേ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പൂജാമുറിയിൽ വിളക്ക് കൊളുത്തി വച്ചതിന് ശേഷം ക്ഷേത്രത്തിൽ താൻ തൊഴാൻ പോയിരിക്കുകയായിരുന്നുവെന്നും വീട്ടിൽ നിന്നും പുക ഉയരുന്നതായി കണ്ടവർContinue Reading

ആറാട്ടുപുഴ, പൊറത്തിശ്ശേരി , പുല്ലൂർ സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി   ഇരിങ്ങാലക്കുട :തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ആറാട്ടുപുഴ പല്ലിശ്ശേരി സ്വദേശി അമ്പാടത്ത് വീട്ടില്‍ രജീഷ് (42 വയസ്സ്), പൊറത്തിശ്ശേരി പുത്തന്‍തോട് സ്വദേശി കുന്നമ്പത്ത് വീട്ടില്‍, അനൂപ് (28 വയസ്സ്),പുല്ലൂര്‍ സ്വദേശി കൊടിവളപ്പില്‍ വീട്ടില്‍ ഡാനിയല്‍ (26 വയസ്സ്) എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി. രജീഷ് മൂന്ന് വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ അഞ്ചോളം കേസ്സുകളിലും,Continue Reading

നീഡ്സിൻ്റെ നേതൃത്വത്തിൽ ജനുവരി 17 ന് അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി സംഗമവും ഇരിങ്ങാലക്കുട : മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിൻ്റെ അനുസ്മരണാർത്ഥം ജനുവരി 17 ന് നീഡ്സിൻ്റെ നേതൃത്വത്തിൽ അനുസ്മരണ പദയാത്രയും ഗാന്ധിസ്മൃതി സംഗമവും നടത്തുന്നു. 1934 ജനുവരി 17 ന് ഗാന്ധിജി പങ്കെടുത്ത ചെളിയംപാടം വേദിയിൽ നിന്നും വിശ്രമിച്ച ഇപ്പോഴത്തെ പിഡബ്ല്യു റെസ്റ്റ് ഹൗസിലേക്കാണ് പദയാത്രയെന്ന് നീഡ്സ് പ്രസിഡണ്ട് അഡ്വ തോമസ് ഉണ്ണിയാടൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന്Continue Reading

പുതുവത്സരാഘോഷം; ഇരിങ്ങാലക്കുട മേഖലയില്‍ 72 കേസുകള്‍;അവിട്ടത്തൂരില്‍ പഞ്ചായത്ത് മെമ്പർക്ക് മര്‍ദ്ദനമേറ്റു; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ ഇരിങ്ങാലക്കുട: പുതുവത്സര തലേന്ന് ഇരിങ്ങാലക്കുട, കാട്ടൂര്‍, ആളൂര്‍ സ്റ്റേഷനുകളിലായി 72 കേസുകള്‍. അവിട്ടത്തൂരില്‍ പഞ്ചായത്തംഗത്തിന് മര്‍ദനമേറ്റു. ഏറ്റവും കൂടുതല്‍ കേസുകള്‍ കാട്ടൂരിലാണ്. 38 കേസുകളാണ് കാട്ടൂരിലുള്ളത്. ആറുപേരെ കരുതല്‍ തടങ്കലിലും കഞ്ചാവ് വലിച്ചതിന് ഒരു കേസും പൊതു സ്ഥലത്ത് മദ്യപിച്ചതിന് ഏഴ് കേസും മദ്യപിച്ച് വാഹനമോടിച്ചതിന് 24 കേസുകളും എടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട സ്‌റ്റേഷനില്‍ മദ്യപിച്ച്Continue Reading

കോളേജിൻ്റെ പ്രവർത്തനങ്ങളും സേവനങ്ങളും സുഗമമായി ലഭ്യമാക്കാൻ റോബോട്ടിക്ക് പദ്ധതിയുമായി സെൻ്റ് ജോസഫ്സ് കോളേജ് ; ” ജോസഫൈൻ ” ജനുവരി 3 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് കോളേജ് അധികൃതർ ഇരിങ്ങാലക്കുട : കോളേജിൻ്റെ പ്രവർത്തനങ്ങളും സേവനങ്ങളും സുഗമമായി ലഭ്യമാക്കാൻ റോബോട്ടിക്ക് പദ്ധതിയുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്. കോളേജിലെ ബി.വോക് മാത്തമാറ്റിക്സ് – ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർത്ഥികൾ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായിട്ടാണ് ” ജോസഫൈൻ ” എന്ന് പേരിട്ടുള്ള റോബോട്ടിന് രൂപംContinue Reading

മുരിയാട് എയുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെയും പാചകപ്പുരയുടെയും ഉദ്ഘാടനം ജനുവരി 3 ന്; നിർമ്മാണ പ്രവർത്തനങ്ങൾ എഴുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട : 130 വർഷത്തെ പാരമ്പര്യമുള്ള മുരിയാട് എയുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ പാചകപ്പുര കം സ്റ്റോറിൻ്റെയും നിർമ്മാണം പൂർത്തിയായി. ജനുവരി 3 ന് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. 60 ലക്ഷംContinue Reading

കയ്പമംഗലം, അഴീക്കോട് സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി   ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ കയ്പമംഗലം കൂരിക്കുഴി സ്വദേശി തിണ്ടിക്കല്‍ വീട്ടില്‍ ഹസീബ് (26 വയസ്സ്), അഴിക്കോട് ലൈറ്റ് ഹൗസ് സ്വദേശി വലിയാറ വീട്ടില്‍ സുല്‍ഫിക്കര്‍ (40 വയസ്സ്) എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഹസീബിനെ ആറ് മാസത്തേക്ക് തടങ്കലിലാക്കിയിട്ടുളളതും, സുല്‍ഫിക്കറിനെ ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ നിന്നും നാടു കടത്തിയിട്ടുളളതുമാണ്. ഹസീബ് വധശ്രമം, തട്ടികൊണ്ട് പോകല്‍Continue Reading

കരുവന്നൂർ ബാങ്ക് കൊള്ള; ലക്ഷങ്ങൾ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്ക് പണം നിഷേധിക്കുന്ന ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ ബാങ്കിന് മുന്നിൽ ബിജെപി സമരം .   ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിൽ 32 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും നിക്ഷേപകൻ്റെ ചികിത്സക്ക് പണം നിഷേധിക്കുന്ന നടപടിക്കെതിരെ ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ സമരം .ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട്Continue Reading

38 -മത് കൂടിയാട്ട മഹോത്സവത്തിന് മാധവനാട്യഭൂമിയിൽ തുടക്കമായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിന്റെ 38 – മത് കൂടിയാട്ട മഹോത്സവത്തിന് ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ തുടക്കമായി.ഗുരുകുലത്തിലെ ആചാര്യനായിരുന്ന ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാരുടെ ചിത്രത്തിന് മുൻപിൽ കൂടിയാട്ട ആചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ ദീപം തെളിയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ കൂടിയാട്ട ആചാര്യൻ ഗുരു വേണുജി മഹോത്സവം ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് പ്രസിഡന്റ് അനിയൻ മംഗലശേരി പരമേശ്വരContinue Reading