അടച്ചുപൂട്ടിയ കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഓഫീസിലേക്ക് ചെത്ത് – മദ്യ വ്യവസായ തൊഴിലാളികളുടെ മാർച്ച്.
ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലയിലെ അടച്ചു പൂട്ടിയ കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചെത്തുമദ്യ വ്യവസായ തൊഴിലാളികൾ എക്സൈസ് ഓഫീസിലേക്ക് മാർച്ച് നടത്തി. പരമ്പരാഗത കള്ള് ചെത്ത് തൊഴിൽ വ്യവസായം സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ തൊഴിൽ ഉറപ്പുവരുത്തുന്നതിനും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത എഐടിയുസി സംസ്ഥാന സെക്രട്ടറി കെജി ശിവാനന്ദൻ ആവശ്യപ്പെട്ടു. ബി എം എസ് യൂണിയൻ ജില്ലാ സെക്രട്ടറി എം.ബി സുധീഷ് അദ്ധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം വി.എ മനോജ് കുമാർ,എ ഐ ടി യു സി ജില്ലാ കമ്മിറ്റി അംഗം വർദ്ധനൻ പുളിക്കൽ, എഐടിയുസി ഇരിങ്ങാലക്കുട റേയഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ സെക്രട്ടറി കെ.വി രാമകൃഷ്ണൻ, പി.വി രാമദാസ്, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി കെ.ഡി സുനിൽകുമാർ, സംയുക്ത യൂണിയൻ നേതാക്കളായ കെ. എ മനോജ്, ബിജു ഉറുമീസ്,എ.വി രാജേഷ് എന്നിവർ സംസാരിച്ചു. വി.എ അനീഷ് സ്വാഗതവും കെ.എസ് രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.















