ലൈസൻസ് പുതുക്കിയില്ല; മാപ്രാണം വർണ്ണ തീയേറ്റർ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടി   ഇരിങ്ങാലക്കുട : ലൈസൻസ് പുതുക്കാത്തതിനെ തുടർന്ന് മാപ്രാണം വർണ്ണ തീയേറ്റർ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടി. ലൈസൻസ് പുതുക്കാത്തത് സംബന്ധിച്ച് നഗരസഭ റവന്യൂ വിഭാഗം കഴിഞ്ഞ വർഷം ജൂൺ 6 ന് തിയേറ്റർ ലൈസൻസിക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ലൈസൻസ് പുതുക്കിയിരുന്നില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ 10 ന് നഗരസഭയിൽ നിന്നും സ്റ്റോപ്പ്Continue Reading

കാവടി പൂരമഹോത്സവം; ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ അരങ്ങേറുന്നത് ശ്രദ്ധ നേടിയ ആറ് നാടകങ്ങൾ   ഇരിങ്ങാലക്കുട : ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ ആഘോഷിക്കുന്ന വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് എസ്എൻവൈഎസ് സംഘടിപ്പിക്കുന്ന 47-മത് അഖിലകേരള പ്രൊഫഷണൽ നാടകോൽസവത്തിൽ അരങ്ങേറുന്നത് ശ്രദ്ധ നേടിയ ആറ് നാടകങ്ങൾ. ജനുവരി 31 ന് രാത്രി 8.30 ന് തിരുവനന്തപുരം അജന്ത തീയേറ്റർ ഗ്രൂപ്പിൻ്റെ വംശം,Continue Reading

ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൻ്റെ വാർഷികാഘോഷം   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൻ്റെ ഇരുപത്തിനാലാം വാർഷികത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം പി ജാക്സൻ നിർവഹിച്ചു.ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്രൈസ്റ്റ് വിദ്യാനികേതൻ മാനേജർ റവ.ഫാദർ ജോയ് പീണിക്കപറമ്പിൽ സി എം ഐ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ റവ ഫാദർ ജോയ് ആലപ്പാട്ട് സി എം ഐ , വാർഡ് കൗൺസിലർ സുരഭി വിനോദ്, പി.റ്റി.ഡബ്ളിയു.എ പ്രസിഡന്റ് റജിൻ പാലത്തിങ്കൽ,Continue Reading

ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെൻ്റ് ; കേരള പോലീസിന് മികച്ച വിജയം; ലോർഡ്സ് എഫ് എ കൊച്ചിയെ തകർത്തത് ഒന്നിന് എതിരെ അഞ്ച് ഗോളുകൾക്ക് ഇരിങ്ങാലക്കുട : ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം ദിന മൽസരത്തിൽ കേരള പോലീസിന് മികച്ച വിജയം. കേരള പോലീസിൻ്റെ ആധിപത്യത്തിന് തിങ്ങി നിറഞ്ഞ ഗ്യാലറി സാക്ഷിയായ മൽസരത്തിൽ ഒന്നിന് എതിരെ അഞ്ച് ഗോളുകൾക്ക് കേരള പോലീസ് ലോർഡ്സ് എഫ്Continue Reading

സംസ്ഥാന സർക്കാരിൻ്റെ ഭിന്നശേഷി അവാർഡ് ക്രൈസ്റ്റ് കോളേജിന് ;കോളേജിലെ തവനിഷ് സംഘടനക്ക് സംസ്ഥാനതല അംഗീകാരം   തൃശ്ശൂർ : സംസ്ഥാന സർക്കാർ നൽകുന്ന ഭിന്നശേഷി അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് ലഭിച്ചു. കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിലും അവരുടെ പുനരധിവാസത്തിലും മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന വിഭാഗത്തിലുള്ള പുരസ്‌കാരത്തിനാണ് ക്രൈസ്റ്റ് കോളേജ് അർഹമായത്. തിരുവനന്തപുരം ടാഗോർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽContinue Reading

ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻ്റ്; ആദ്യ ജയം കേരള ബ്ലാസ്റ്റേഴ്സിന്   ഇരിങ്ങാലക്കുട : കായിക രംഗത്ത് ഇരിങ്ങാലക്കുടയെ അടയാളപ്പെടുത്തിയ ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ്റെ പേരിൽ നടത്തുന്ന സംസ്ഥാനതല ഇൻവിറ്റേഷൻ ഇൻ്റർക്ലബ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ആദ്യ ജയം കേരള ബ്ലാസ്റ്റേഴ്സിന് . അയ്യങ്കാവ് മൈതാനിയിലെ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മൽസരത്തിൽ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് കേരള യുണൈറ്റഡ് എഫ് സി യെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി.Continue Reading

തൃശ്ശൂർ കലശമലയിൽ അപൂർവയിനം തസ്കര ഈച്ചയെ കണ്ടെത്തി, ഇന്ത്യയിൽ ഇതാദ്യം ഇരിങ്ങാലക്കുട: തൃശ്ശൂർ ജില്ലയിലെ കലശമല പുൽമേടുകളിൽ നിന്ന് ശാസ്ത്രലോകത്തിന് പുതിയൊരിനം തസ്കര ഈച്ചയെ (Robber fly) കണ്ടെത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത്. ലോവിനെല്ല കലശമലഎൻസിസ് (Loewinella kalasamalaensis) എന്ന് ശാസ്ത്രീയ നാമം നൽകിയിരിക്കുന്ന ഈ പുതിയ ഇനം, ലോവിനെല്ല ജനുസ്സിൽ പെട്ട ഇന്ത്യയിലെ തന്നെ ആദ്യത്തെ കണ്ടെത്തലാണ്.Continue Reading

തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് സംസ്ഥാന സിഎല്‍സിയുടെ സ്വീകരണം; സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്രയെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍   ഇരിങ്ങാലക്കുട: സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്രയെന്ന് രൂപതബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. സംസഥാന സിഎല്‍സിയുടെ നേതൃത്വത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് നൽകിയ സ്വീകരണവും നേതൃത്വ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.എറണാകുളം ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞടുത്ത മുന്‍ സംസഥാന വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, വേളൂക്കര പഞ്ചായത്തംഗമായിContinue Reading

ആർട്സ് കേരള കലോത്സവം; ഇരിങ്ങാലക്കുട ക്രൈസ്റ്റും തൃശ്ശൂർ എസ് ആർ വി കോളേജും ജേതാക്കൾ .   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ആതിഥ്യം വഹിച്ച ആർട്സ് കേരള കലോത്സവത്തിൽ സംഘനൃത്തത്തിൽ ആതിഥേയരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നും രണ്ടും സ്ഥാനങ്ങളും ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് മൂന്നാം സ്ഥാനവും നേടി. മികച്ച ചമയത്തിനുള്ള രാമേട്ടൻ പുരസ്കാരം ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ വിജയികൾക്ക് കെ പിContinue Reading

എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം; കരട് ലിസ്റ്റിന് ജില്ലാതല സമിതി യോഗത്തിൻ്റെ അംഗീകാരം തൃശ്ശൂർ : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില പുനർനിർണ്ണയിച്ച് കൊണ്ട് റവന്യൂ അധികൃതർ തയ്യാറാക്കിയ കരട് ലിസ്റ്റ് ജില്ലാതല സമിതി യോഗം അംഗീകരിച്ചു. നിലവിലുള്ള ന്യായവിലയുടെ 60 മുതൽ 85 ശതമാനം വരെ കുറവ് വരുത്തി നിലവിലെ മാർക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ന്യായവില പുനർനിർണയിച്ചിരിക്കുന്നത്. എടതിരിഞ്ഞി വില്ലേജിൽ 2010 ലെ ന്യായവില ന്യായവിലContinue Reading