കോണത്തുകുന്ന് സ്വദേശിനിയായ വയോധികയുടെ സ്വർണ്ണമാല ബൈക്കിലെത്തി കവർന്ന യുവാവ് അറസ്റ്റിൽ   ഇരിങ്ങാലക്കുട : കോണത്തുകുന്ന് എംഡി കൺവെൻഷൻ സെന്ററിന് സമീപമുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി കോമളയുടെ (67 വയസ് ) കഴുത്തിൽ കിടന്നിരുന്ന 2,10,000 രൂപ വില വരുന്നതും മൂന്ന് പവൻ തൂക്കം വരുന്നതുമായ ലോക്കറ്റ് സഹിതമുളള സ്വർണ്ണമാല ബൈക്കിൽ വന്ന് കവർന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശി വലിയകത്ത് വീട്ടിൽ അക്കു എന്നറിയപ്പെടുന്ന കാജContinue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യൻ കലാനിലയം രാഘവനാശാന് സമർപ്പിച്ചു. ഇരിങ്ങാലക്കുട : 2025 ലെ മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യൻ കലാനിലയം രാഘവനാശാന് സമർപ്പിച്ചു. ഒരു പവൻ്റെ സ്വർണ്ണപ്പതക്കവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം കൂടൽ മാണിക്യം തിരുവുൽസവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമർപ്പിച്ചു. സ്പെഷ്യൽ പന്തലിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെContinue Reading

എ പ്ലസ് വിജയവുമായി സഹോദരങ്ങൾ; പഠനം എൽകെജി മുതൽ നടവരമ്പ് ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇരിങ്ങാലക്കുട : എ പ്ലസ് വിജയവുമായി സഹോദരിമാർ. നടവരമ്പ് ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ കൃഷ്ണേന്ദു, കൃഷ്ണതുളസി, കൃഷ്ണപ്രിയ എന്നിവരാണ് പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വിജയം നേടി നാടിൻ്റെയും സ്കൂളിൻ്റെയും അഭിമാനമായത്. എൽകെജി മുതൽ നടവരമ്പ് ഗവ മോഡൽ സ്കൂളിൽ തന്നെയായിരുന്നു പഠനം.Continue Reading

ഗോപി മെമ്മോറിയൽ അഖില കേരള വെറ്ററൻസ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൻ്റെ രണ്ടാമത് എഡീഷ്യൻ മെയ് 10 മുതൽ ഇരിങ്ങാലക്കുട നഗരസഭ മൈതാനിയിൽ ഇരിങ്ങാലക്കുട : ഗോപി ട്രോഫി അഖില കേരള വെറ്ററൻസ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് രണ്ടാമത് എഡീഷ്യന് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനം വീണ്ടും വേദിയാകുന്നു. യംഗ് സ്റ്റാർസ് ക്രിക്കറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ മെയ് 10 മുതൽ 17 വരെ നടക്കുന്ന ടൂർണ്ണമെന്റ് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെContinue Reading

കൂടൽമാണിക്യം തിരുവുൽസവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് ഇന്ന് ഇരിങ്ങാലക്കുട : സംഗമേശ്വര മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ കൂടൽമാണിക്യം ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നകരമണ്ണ് നാരായണൻ നമ്പൂതിരിയാണ്കൊടിയേറ്റം നിർവഹിച്ചത്. മണിനാദത്തിൻ്റെ അകമ്പടിയിൽ , കതിനയുടെ മുഴക്കത്തിൽ നടന്ന കൊടിയേറ്റം ദർശിക്കാൻ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രികച്ചടങ്ങിന് പ്രാധാന്യം നൽകുന്ന ഉൽസവത്തിൽ ആചാര്യവരണച്ചടങ്ങിന് ശേഷമാണ്Continue Reading

കായിക മൽസരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും ചരിത്രമുള്ള ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം; വിമർശനങ്ങളെ തുടർന്ന് പാർക്ക് വൃത്തിയാക്കി നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : കായിക മത്സരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും സമൃദ്ധമായ ചരിത്രമുള്ള . ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം. ഒരാൾപ്പൊക്കത്തിൽ പുല്ലും കരിങ്കല്ലും മണ്ണുമായി മാസങ്ങളായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന പട്ടണഹൃദയത്തിലുള്ള മഹാത്മാ പാർക്കിനോടുള്ള നഗരസഭ അധികൃതരുടെ അവഗണന ഫസ്റ്റ് എഡീഷ്യൻ ന്യൂസ് റിപ്പോർട്ട് ചെയ്യുകയുംContinue Reading

കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ പുനരുദ്ധാരണപ്രവൃത്തികൾക്ക് തുടക്കമായി; നിർമ്മാണ പ്രവൃത്തികൾ 83 ലക്ഷം രൂപ ചിലവിൽ ഇരിങ്ങാലക്കുട :തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. എ കെ ജി പുഞ്ചപ്പാടം റോഡ് (16 ലക്ഷം) , ഐ എച്ച് ഡി പി കോളനി റോഡ് (20 ലക്ഷം) , ചെമ്മണ്ട കോളനി റോഡ(15 ലക്ഷം) , മനപ്പടി വെട്ടിക്കര റോഡ്Continue Reading

വിസ തട്ടിപ്പ് ; വിദേശത്ത് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് എഴ് പേരിൽ നിന്നായി 29,800,00 രൂപ തട്ടിയെടുത്ത കേസിൽ കാറളം ചെമ്മണ്ട സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : വിദേശത്ത് ജോലിക്കുള്ള വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി 2980000 രൂപ തട്ടിയെടുത്ത കേസിൽ കാറളം ചെമ്മണ്ട സ്വദേശി തെക്കേക്കര വീട്ടിൽ ആൽവിൻ (28 വയസ്സ്)എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസ് രൂപീകരിച്ചContinue Reading

പി കെ ചാത്തൻമാസ്റ്റർ ജന്മശതാബ്ദി സംഗമവും കെപിഎംഎസ് 54 -ാം സംസ്ഥാന സമ്മേളനവും ഏപ്രിൽ 25, 26, 27 തീയതികളിൽ ഇരിങ്ങാലക്കുടയിൽ   ഇരിങ്ങാലക്കുട : പി കെ ചാത്തൻ മാസ്റ്റർ ജന്മശതാബ്ദി സംഗമവും കെപിഎംഎസ് അമ്പത്തിനാലാം സംസ്ഥാന സമ്മേളനവും എപ്രിൽ 25, 26, 27 തീയതികളിൽ ഇരിങ്ങാലക്കുടയിൽ. അയ്യങ്കാവ് മൈതാനം, ടൗൺ ഹാൾ എന്നിവടങ്ങളിലായി കൊടിമര -പതാക – ബാനർ ജാഥകൾ, സെമിനാർ, പ്രകടനം, പൊതുസമ്മേളനം , പ്രതിനിധിContinue Reading

ആനന്ദപുരത്തെ കൊലപാതകം; പ്രതിയായ ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ പുതുക്കാട് : സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ കാക്ക വിഷ്ണു എന്ന് അറിയപ്പെടുന്ന വിഷ്ണു (32 വയസ്സ്) പോലീസ് കസ്റ്റഡിയിൽ.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ആനന്ദപുരം പാടത്ത് നിന്നാണ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം വിഷ്ണുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിഷ്ണുവിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടി, മോഷണം, വീടുകയറി ആക്രമണം എന്നീContinue Reading