ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പാലിന് സബ്സിഡി പദ്ധതി ഇരിങ്ങാലക്കുട : ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി പദ്ധതിയുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്. 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എഴര ലക്ഷം രൂപയാണ് കാട്ടൂർ, കാറളം, മുരിയാട് ഗ്രാമപഞ്ചായത്ത്, പറപ്പൂക്കര പഞ്ചായത്തുകളിലെ ക്ഷീര സഹകരണ ബാങ്ക് സംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീര കർഷകർക്കായി ചിലവഴിക്കുന്നത്. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആനന്ദപുരം ഇ എം എസ് ഹാളിൽ നടന്ന ചടങ്ങിൽContinue Reading

സെൻ്റ് മേരീസ് സ്കൂളിൽ സംസ്ഥാന സ്കേറ്റിങ്ങ് ചാംപ്യൻഷിപ്പ് ജനുവരി 31 ന്   ഇരിങ്ങാലക്കുട :സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ജനുവരി 31 ന് നടത്തുന്ന സംസ്ഥാന സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം കത്തിഡ്രൽ വികാരി ഫാ ഡോ ലാസർ കുറ്റിക്കാടൻ നിർവഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് റീജ ജോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽContinue Reading

അക്കാദമി നോമിനേഷൻ നേടിയ കൊറിയൻ ചിത്രം ” നോ അദർ ചോയ്സ് ” ഇന്ന്  ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ   ഇരിങ്ങാലക്കുട : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കൊറിയൻ ചിത്രം ” നോ അദർ ചോയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പേപ്പർ ഫാക്ടറിൽ ദീർഘനാളായി ജോലി ചെയ്യുന്ന മധ്യവയസ്കനായ യു മാൻContinue Reading

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ രണ്ടാം സ്റ്റേഷൻ പദവി; കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയിൽ വിയോജിപ്പുമായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ; മന്ത്രിയുടെ നിലപാട് മാറിയതിൻ്റെ കാരണം വ്യക്തമല്ലെന്നും അസോസിയേഷൻ   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ ജില്ലയിലെ രണ്ടാം സ്റ്റേഷൻ എന്ന തലത്തിൽ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്ര മന്ത്രിയും എം പിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ വിയോജിപ്പുമായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ . കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിലെ നിർമ്മാണം പൂർത്തിയാകുന്ന കോടതി സമുച്ചയംContinue Reading

ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; 4 -1 എന്ന സ്കോറിന് ഗോകുലം എഫ് സിക്ക് വിജയം; ഇന്ന്  സെമിയിൽ ഗോകുലം എഫ് സി യും പി എഫ് സി കേരളയും എറ്റുമുട്ടും.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം സെമിയിൽ ഇന്ന്  ഗോകുലം എഫ് സി യും പി എഫ് സി കേരളയും എറ്റുമുട്ടും. വൈകീട്ട് എഴിനാണ്Continue Reading

ക്രൈസ്റ്റിന് ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സ്   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് സ്വശ്രയ വിഭാഗം ഒരുക്കിയ ഓണമെഗാസദ്യ ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഒരു വലിയ വാഴയിലയിൽ 325 വിഭവങ്ങളുമായി ഒരുക്കിയ സദ്യക്കാണ് അംഗീകാരം നേടിയത്. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ് എം. ഡി. യും സിഇഒ യുമായ വി പി നന്ദകുമാർ സ്വശ്രയ കോമേഴ്‌സ് വിഭാഗം അധ്യക്ഷൻ പ്രൊഫ.Continue Reading

ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി കെട്ടിട സമുച്ചയം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; ഇരിങ്ങാലക്കുടയ്ക്ക് ആവശ്യമുള്ളത് ഇരിങ്ങാലക്കുടയ്ക്കും തൃശ്ശൂരിന് ആവശ്യമുള്ളത് തൃശ്ശൂരിനും കിട്ടുമെന്നും രണ്ടാം സ്റ്റേഷൻ വാദത്തിൽ അർത്ഥമില്ലെന്നും അമൃത് ഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ “ഇരിങ്ങാലക്കുട വന്നിരിക്കു”മെന്നും ആവർത്തിച്ച് കേന്ദ്രമന്ത്രി   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് ആവശ്യമുള്ളത് ഇരിങ്ങാലക്കുടയ്ക്കും തൃശ്ശൂരിന് ആവശ്യമുള്ളത് തൃശ്ശൂരിനും കിട്ടുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി . ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയContinue Reading

ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; പി എഫ് സി കേരളയ്ക്ക് ജയം; ഇന്ന്ആദ്യ സെമിയിൽ കേരള പോലീസും ബ്ലാസ്റ്റേഴ്സ് എഫ് സി യും എറ്റുമുട്ടും   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൽ പി എഫ് സി കേരളയ്ക്ക് ജയം. വൈകീട്ട് നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ 2-1 എന്ന സ്കോറിന് പി എഫ് സി കേരള,Continue Reading

ലൈസൻസ് പുതുക്കിയില്ല; മാപ്രാണം വർണ്ണ തീയേറ്റർ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടി   ഇരിങ്ങാലക്കുട : ലൈസൻസ് പുതുക്കാത്തതിനെ തുടർന്ന് മാപ്രാണം വർണ്ണ തീയേറ്റർ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടി. ലൈസൻസ് പുതുക്കാത്തത് സംബന്ധിച്ച് നഗരസഭ റവന്യൂ വിഭാഗം കഴിഞ്ഞ വർഷം ജൂൺ 6 ന് തിയേറ്റർ ലൈസൻസിക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ലൈസൻസ് പുതുക്കിയിരുന്നില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ 10 ന് നഗരസഭയിൽ നിന്നും സ്റ്റോപ്പ്Continue Reading

ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെൻ്റ് ; കേരള പോലീസിന് മികച്ച വിജയം; ലോർഡ്സ് എഫ് എ കൊച്ചിയെ തകർത്തത് ഒന്നിന് എതിരെ അഞ്ച് ഗോളുകൾക്ക് ഇരിങ്ങാലക്കുട : ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം ദിന മൽസരത്തിൽ കേരള പോലീസിന് മികച്ച വിജയം. കേരള പോലീസിൻ്റെ ആധിപത്യത്തിന് തിങ്ങി നിറഞ്ഞ ഗ്യാലറി സാക്ഷിയായ മൽസരത്തിൽ ഒന്നിന് എതിരെ അഞ്ച് ഗോളുകൾക്ക് കേരള പോലീസ് ലോർഡ്സ് എഫ്Continue Reading