ഇന്ത്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ജൂറി അവാർഡ് നേടിയ ബംഗാളി ചിത്രം ” ഓങ്കോ കി കോത്തിൻ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 2025 ആഗസ്റ്റ് 22 ന് സ്ക്രീൻ ചെയ്യുന്നു. കൽക്കത്തയിലെ ചേരി പ്രദേശത്ത് കഴിയുന്ന ബാബിൻ, ഡോളി , ടൈർ എന്നീ കുട്ടികളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പ്രൊഫഷണൽ ജോലികൾ നേടണമെന്ന സ്വപ്നങ്ങളാണ് ഇവർ പങ്കിടുന്നത്. ബാബിൻ്റെ പിതാവ് രോഗബാധിതനാകുന്നതോടെ മൂവരുടെയും ജീവിതംContinue Reading

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ഇറിഡിയം തട്ടിപ്പ്; ആലപ്പുഴ സ്വദേശിനികളുടെ ഒന്നരക്കോടി രൂപയോളം നഷ്ടപ്പെട്ടതായി പരാതി; കേസ്സെടുത്ത് പോലീസ് ഇരിങ്ങാലക്കുട : ആലപ്പുഴ സ്വദേശിനികളായ സ്ത്രീകൾ ഇറിഡിയം തട്ടിപ്പിന് ഇരയായതായി പരാതി. നൂറിൽ അധികം പേരിൽ നിന്നും 2022 മുതൽ ഉള്ള വർഷങ്ങളിലായി ഒന്നരക്കോടിയോളം രൂപ ഇരിങ്ങാലക്കുട സ്വദേശികളായ റോഷൻ, സുഷി , അമ്മിണി, തുടങ്ങി എഴ് പേർ ചേർന്ന് തട്ടിയെടുത്തതായി കാണിച്ച് ഇവർ ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകി. വാടാനപ്പിള്ളിയിൽ ഉള്ളContinue Reading

കെട്ടിടത്തിൻ്റെ താക്കോൽ ” കാണാനില്ല ” ; കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കൂടൽമാണിക്യം ദേവസ്വം വക സംഗമേശ്വര കോംപ്ലക്സിൻ്റെ നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കാൻ എത്തിയ പൊതുമരാമത്ത് സംഘം പരിശോധന നടത്താൻ കഴിയാതെ മടങ്ങി. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം വക ഠാണാവിലുള്ള സംഗമേശ്വര കോംപ്ലക്സിൻ്റെ നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കാൻ കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ എത്തിയ പൊതുമരാമത്ത് സംഘം പരിശോധന നടത്താൻ കഴിയാതെ മടങ്ങി. കോംപ്ലക്സിൻ്റെ താക്കോൽ ” കാണാനില്ലContinue Reading

നിരന്തര വിമർശനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റായി; ഉദ്ഘാടനം വികസന സമിതിയിൽ എയ്ഡ് പോസ്റ്റിനായി ശബ്ദം ഉയർത്തിയവരെയും മാധ്യമങ്ങളെയും അറിയിക്കാതെ ഇരിങ്ങാലക്കുട : ഒടുവിൽ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റായി. ബസ് സ്റ്റാൻ്റിലെ അവസ്ഥകൾ ചൂണ്ടിക്കാട്ടി മുകുന്ദപുരം താലൂക്ക് വികസന സമിതിയിൽ മാസങ്ങൾക്ക് മുമ്പ് തന്നെ കേന്ദ്രമന്ത്രിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട ഇക്കാര്യം ഉന്നയിച്ചിരുന്നു. ” ഇപ്പോ ശരിയാക്കാം” എന്നContinue Reading

ഒന്നര വർഷം മുൻപ് ആളൂരിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി തൃശ്ശൂർ റൂറൽ പോലീസ് ഇരിങ്ങാലക്കുട :കൊമ്പിടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തിൽ ജോലിക്ക് നിന്നിരുന്ന ഒഡീഷ സ്വദേശിനിയായ ദുസ്മിന ഗുമിതിയംഗത്തിനെ (24 വയസ്സ് ) ഒഡിഷ റായ്ഘാട ജില്ലയിലെ ചന്ദ്രപ്പൂരിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് സംഘം കണ്ടെത്തി. ദുസ്മിനയെ കാണാനില്ലെന്ന് കാണിച്ച് മദർസൂപ്പീരിയർ പുഷ്പം ( 73 വയസ്സ്)പരാതി നൽകിയിരുന്നു. 2023 ഡിസംബർ 23Continue Reading

ഇരിങ്ങാലക്കുട നഗരസഭ ദുർഭരണത്തിനെതിരെ കാൽനട പ്രചരണ ജാഥയുമായി സിപിഎം ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയിലെ വികസനമുരടിപ്പിനും ദുർഭരണത്തിനും അഴിമതിക്കുമെതിരെ സിപിഎം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ തുടങ്ങി. മൂർക്കനാട് സെൻ്ററിൽ സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയതു. ജില്ലകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ജാഥക്യാപ്റ്റൻ അഡ്വ. കെ ആർ വിജയ , വൈസ് ക്യാപ്റ്റൻ ആർ എൽ ശ്രീലാൽ,Continue Reading

കേരള സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ താരമായി ക്രൈസ്റ്റിലെ അഭിയാ; നേടിയത് രണ്ട് ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും തൃശ്ശൂർ : തിരുവനന്തപുരത്തു നടന്ന കേരളാ സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ താരമായി ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി അഭിയാ പി എൻ. രണ്ട് ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും നേടിയാണ് അഭിയാ ട്രാക്ക് വിടുന്നത്. തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചു മത്സരിച്ച അഭിയ 100 മീറ്ററിൽ വെള്ളി, 200Continue Reading

ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ അവിട്ടത്തൂർ സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട : ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ അവിട്ടത്തൂർ സ്വദേശി മരിച്ചു. അവിട്ടത്തൂർ ശിവക്ഷേത്രത്തിനടുത്ത് മാളിയേക്കൽ വീട്ടിൽ പരേതനായ റാഫേൽ മകൻ ജോയ് ( 55 ) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സ് സംഘം ഒഴുക്കിൽ പ്പെട്ട ജോയിയെ ചാലക്കുടി പാലത്തിൻ്റെ താഴെ നിന്നും രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽContinue Reading

കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയും ആളൂർ സ്വദേശിയുമായ ജിന്റോപി അറസ്റ്റിൽ ഇരിങ്ങാലക്കുട : കാപ്പ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ [തടയൽ] നിയമം) ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂര്‍ പൊന്മിനിശ്ശേരി വീട്ടില്‍, ജിന്റോപി എന്നു വിളിക്കുന്ന ജിന്റോ ജോണിയെ (40 വയസ്സ്) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.ആറു മാസക്കാലത്തേക്ക് തൃശൂർContinue Reading

ഭരണഘടനയെ തമസ്കരിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; ക്രൈസ്തവ സമൂഹത്തിൻ്റെ സംഭാവനകളെ തമസ്കരിക്കാനും ശ്രമമെന്ന് വിമർശനം. ഇരിങ്ങാലക്കുട : നാനാത്വത്തെയും ബഹുസ്വരതയെയും അംഗീകരിക്കുന്ന ഭരണഘടനയെ തമസ്കരിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ . നാനാത്വത്തിൽ ഏകത്വം കണ്ടെത്തി ഭാരത സംസ്കാരത്തെ കൊണ്ട് നടക്കേണ്ടവർ തന്നെ ഇതിനായി ശ്രമിക്കുകയാണെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽContinue Reading