ലോകത്തിലെ നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തൽ; കണ്ടെത്തിയിരിക്കുന്നത് പാലക്കാട്, തൃശ്ശൂർ പത്തനംതിട്ട ജില്ലകളിൽ നിന്ന്   ഇരിങ്ങാലക്കുട : ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ‘ലെപിഡോപ്‌ടീറ ഓർഡറിലെ എറെബിഡെ’ കുടുംബത്തിൽ ഉൾപ്പെടുന്ന ഹൈപ്പോസ്പില പൊളേസിയെ (Hypospila polliceae) എന്ന പുതിയ നിശാശലഭത്തെ ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകർ കണ്ടെത്തി. ജനിറ്റാലിയ ഘടനയെ അടിസ്ഥനമാക്കിയാണ് പുതിയ ഇനത്തെ വിവരിച്ചിരിക്കുന്നത്. ജനിറ്റാലിയ പ്രത്യേകത അനുസരിച്ചാണ് ഇവക്ക് ഹൈപ്പോസ്പില പൊളേസിയെ എന്ന് പേര്Continue Reading

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകരുടെ മാർച്ചും ധർണ്ണയും   ഇരിങ്ങാലക്കുട : കേന്ദ്രസർക്കാർ നടപ്പിലാക്കിയ തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി ഐ ടി യു നേതൃത്വത്തിൽ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി ഐ ടി യു ജില്ല പ്രസിഡണ്ട് കെ കെ രാമചന്ദ്രൻ എം എൽContinue Reading

തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ റോഡപകടങ്ങൾ നിയന്ത്രിക്കാനും സമയക്രമത്തെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാനും കോർഡിനേഷൻ കമ്മിറ്റി ; ക്രിമിനൽ പശ്ചാത്തലമുളളവരെ ബസ്സുകളിൽ ജീവനക്കാരായി നിയമിക്കരുതെന്ന് തൃശ്ശൂർ റൂറൽ പോലീസ്   ഇരിങ്ങാലക്കുട: തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും മൽസരയോട്ടം നിയന്ത്രിക്കാനും ബസ് ഉടമകളെ ഉൾപ്പെടുത്തി തൃശ്ശൂർ റൂറൽ പോലീസ് കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. പ്രസ്തുത റൂട്ടിൽ റോഡപകടങ്ങൾ വർധിക്കുന്നContinue Reading

സമ്പൂർണ്ണനായ എഴുത്തുകാരനാണ് ആനന്ദ് എന്ന് സച്ചിദാനന്ദൻ; പരിചയപ്പെട്ട ആളുകളോടും അവസ്ഥകളോടും പ്രതികരിക്കാനാണ് എഴുത്തിലൂടെ ശ്രമിച്ചതെന്നും മാറുന്ന ലോകത്തോട് ക്രിയാത്മകമായി പ്രതികരിക്കാത്ത ഒരു ഭരണവ്യവസ്ഥയും നിലനിൽക്കില്ലെന്നും ആനന്ദ് ; ” ആനന്ദിൻ്റെ രചനാലോകം ” ദ്വദിന സെമിനാർ സമാപിച്ചു.   ഇരിങ്ങാലക്കുട : സമ്പൂർണ്ണനായ എഴുത്തുകാരനാണ് ആനന്ദെന്ന് സച്ചിദാനന്ദൻ. മലയാളികൾ ഇനിയും ആനന്ദിനെ വേണ്ടത്ര ചർച്ച ചെയ്തിട്ടില്ല. ഇത്രയും സത്യസന്ധതയും ആശയദാർഡ്യവുമുള്ള എഴുത്തുകാരൻ മലയാളത്തിൽ വേറെയില്ല. പുരസ്കാരങ്ങൾക്കോ പ്രശസ്തിക്കോ പുറകെ ഒരിക്കലുംContinue Reading

” ആനന്ദിൻ്റെ രചനാലോകം “; ദ്വദിന സെമിനാർ തുടങ്ങി; അഗാധമായ നൈതിക ബോധം പുലർത്തിയ എഴുത്തുകാരനാണ് ആനന്ദ് എന്ന് എം മുകുന്ദൻ   ഇരിങ്ങാലക്കുട : അഗാധമായ നൈതിക ബോധം പുലർത്തുന്ന എഴുത്തുകാരനാണ് ആനന്ദ് എന്ന് എം മുകുന്ദൻ. ഇത് ആഘോഷങ്ങളുടെ കാലമാണ്. വായനക്കാരുടെ ശബ്ദങ്ങളിലാണ് പല എഴുത്തുകാരും ജീവിക്കുന്നത്. എന്നാൽ വായനക്കാരുടെ നിശബ്ദതയിലാണ് ആനന്ദിൻ്റെ ജീവിതം. കൊച്ചി -മുസിരിസ് ബിനാലെയുടെ അനുബന്ധ പരിപാടിയായി ആനന്ദിൻ്റെ ജന്മനാടായ ഇരിങ്ങാലക്കുടയിൽ ആനന്ദിൻ്റെContinue Reading

ഇരിങ്ങാലക്കുട നഗരസഭ; മുഴുവൻ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലും യുഡിഎഫ്   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളും മുഴുവനും ഭരണകക്ഷിയായ യുഡിഎഫിന് . അധ്യക്ഷ സ്ഥാനങ്ങളിലേക്ക് ഒരു നോമിനേഷൻ മാത്രം ലഭിച്ച സാഹചര്യത്തിൽ നോമിനേഷൻ നൽകിയവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി അഡ്വ വി സി വർഗ്ഗീസും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി മിനി ജോസ് ചാക്കോളയും ആരോഗ്യകാര്യContinue Reading

അടച്ചുപൂട്ടിയ കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഓഫീസിലേക്ക് ചെത്ത് – മദ്യ വ്യവസായ തൊഴിലാളികളുടെ മാർച്ച്.   ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലയിലെ അടച്ചു പൂട്ടിയ കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചെത്തുമദ്യ വ്യവസായ തൊഴിലാളികൾ എക്സൈസ് ഓഫീസിലേക്ക് മാർച്ച് നടത്തി. പരമ്പരാഗത കള്ള് ചെത്ത് തൊഴിൽ വ്യവസായം സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ തൊഴിൽ ഉറപ്പുവരുത്തുന്നതിനും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മാർച്ച് ഉദ്ഘാടനംContinue Reading

സി.ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് പുല്ലൂർ പുളിഞ്ചോട് സ്വദേശിയായ വീട്ടമ്മയിൽ നിന്ന് എട്ടുലക്ഷം തട്ടിയ കേസ്സിലെ പ്രതി മംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ   ഇരിങ്ങാലക്കുട : പുല്ലൂർ പുളിഞ്ചോട് സ്വദേശിയായ വീട്ടമ്മയെ മൊബൈൽ ഫോണിൽ വിളിച്ച് മുബൈ പോലീസിലെ സിബിഐ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആൾമാറാട്ടം നടത്തി വീട്ടമ്മയുടെ ആധാർ നമ്പർ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നും ആയതിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് വെബ്സൈറ്റ് വഴി വ്യാജ എഫ്ഐആർ അയച്ച്Continue Reading

ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് അറസ്റ്റിൽ ഇരിങ്ങാലക്കുട : 16.70 ഗ്രാം ഹാഷിഷ് ഓയിലും 10 ഗ്രാം കഞ്ചാവും ബൈക്കിൽ കടത്തി കൊണ്ട് വന്ന യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട സോൾവെൻ്റ് റോഡിൽ തെക്കേ തലയ്ക്കൽ വീട്ടിൽ അഭിഗോപിയാണ് (23 വയസ്സ്) എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ അനുകുമാറും സംഘവും അന്വേഷണത്തിന് നേതൃത്വം നൽകി.Continue Reading

വെള്ളാപ്പള്ളി നടേശനെതിരെ സംഘടിത വിഭാഗങ്ങൾ നടത്തുന്ന പ്രചരണത്തിൽ പ്രതിഷേധവുമായി എസ്എന്‍ഡിപി  പ്രവർത്തകർ. ഇരിങ്ങാലക്കുട :എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചില സംഘടിതവിഭാഗങ്ങൾ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധവുമായി എസ്എൻഡിപി പ്രവർത്തകർ.എസ് എൻ ഡി പി മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൂതം കുളം മൈതാനിയിൽ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനത്തിൽ വനിതാ സംഘം പ്രവർത്തകർ അടക്കം നൂറുകണക്കിന് യോഗം പ്രവർത്തകർ പങ്കെടുത്തു .തുടർന്ന് ആൽത്തറക്കൽ ചേർന്ന പ്രതിഷേധയോഗം യൂണിയൻ പ്രസിഡണ്ട് സന്തോഷ്Continue Reading