ഠാണാവിൽ ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലം; കൺട്രോൾ റൂം ഉൾപ്പെടെയുള്ള കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൈവശാവകാശ രേഖ നേടിയെടുത്ത് പോലീസ് വകുപ്പ് ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തിൻ്റെ കൈവശാവകാശ രേഖ നേടിയെടുത്ത് പോലീസ് വകുപ്പ്. 2023 ജൂലൈ മാസം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നൽകിയ അപേക്ഷയെ തുടർന്ന് സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പോലീസ് കൺട്രോൾ റൂം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പിൻ്റെContinue Reading

തുമ്പൂർ സ്വദേശിനിയുടെ പണമടങ്ങിയ ബാഗ് ബസിൽ വച്ച് മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് ശിവകാശി സ്വദേശിനികളായ സഹോദരികൾ അറസ്റ്റിൽ   മാള : തുമ്പൂർ സ്വദേശിനിയുടെ പണം മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ . കഴിഞ്ഞ ദിവസം പറമ്പിറോഡ് എന്ന സ്ഥലത്തുവെച്ച് മരിയ മോട്ടോഴ്സ് എന്ന ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന തുമ്പൂർ സ്വദേശിനി കല്ലിക്കര വീട്ടിൽ ലതിക (62) ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടെ ഇവരുടെ ബാഗിലുണ്ടായിരുന്ന 10000/- രൂപ മോഷണംContinue Reading

ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ കാറിനുള്ളിലെ ആത്മഹത്യ: അനധികൃതമായി തോക്ക് കൈമാറിയ രണ്ട് പ്രതികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കാറിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ തോക്ക് എത്തിച്ചു നൽകിയ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി മംഗലം കാലായിൽ വീട്ടിൽ ജസ്റ്റിൻ മാത്യു (40) എന്നയാളെ വടക്കാഞ്ചേരിയിൽ നിന്നും ഇടുക്കി കുമളി സ്വദേശി തറപ്പേൽ വീട്ടിൽ റീഗൻ ജോസഫ് (40) എന്നയാളെ ഇടുക്കിContinue Reading

പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ ഗവേഷണ തൽപരത വളർത്തിയെടുക്കാൻ ജില്ലയിൽ ” സ്ട്രീം ” പദ്ധതി; ജില്ലയിലെ സ്കൂളുകളിൽ സ്ഥാപിച്ചിരിക്കുന്നത് 18 സ്ട്രീം ഹബ്ബുകൾ ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ ഗവേഷണ തൽപരതയും ജീവിത നൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ” സ്ട്രീം ” പദ്ധതിക്ക് തുടക്കമായി. കുട്ടികൾക്ക് ഗവേഷണാത്മകമായി പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിന് സ്ട്രീം ഹബ് പ്രയോജനപ്പെടുത്താം. ജില്ലയിൽ 18 സ്ട്രീം ഹബ്ബുകളും 120 ഐ ലാബുകളുമാണ് പദ്ധതിയുടെ ഭാഗമായിContinue Reading

കർഷകരുടെ കൂട്ടായ്മയായ വാൻഗാർഡ് കമ്പനിയുടെ യൂണിറ്റ് കല്ലംകുന്നിൽ പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട: കർഷകരുടെ കൂട്ടായ്മയായ വാൻഗാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഇഡ്ഡലി -ദോശമാവ് യൂണിറ്റ് കല്ലംകുന്നിൽ പ്രവർത്തനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ തൃശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഡേവിസ് മാസ്റ്റർ ആദ്യContinue Reading

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 15 മുതൽ ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ എകെസിസിയുടെ നേതൃത്വത്തിൽ മൂന്നാമത് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 15 മുതൽ 22 വരെ മുൻസിപ്പൽ മൈതാനിയിയിലെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. 15 ന് വൈകീട്ട് 7 ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ടൂർണ്ണമെൻ്റ് ഉദ്ഘാടനംContinue Reading

സംഗമഗ്രാമമാധവൻ്റെ സ്മരണാർത്ഥം ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കുന്ന മാധവ നോളജ് സെന്റർ ഇൻ മാത്തമാറ്റിക്സ് നാടിന് സമർപ്പിച്ചു ഇരിങ്ങാലക്കുട : ആധുനിക ഗണിതശാസ്ത്രത്തിന് വിപ്ലവകരമായ സംഭാവനകൾ നൽകിയ സംഗമഗ്രാമ മാധവന്റെ സ്മരണാർത്ഥം ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കുന്ന ‘മാധവ നോളജ് സെന്റർ ഇൻ മാത്തമാറ്റിക്സ്’ പ്രവർത്തനമാരംഭിച്ചു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സെന്റർ ഓഫ് എക്സലൻസ് പദ്ധതിയുടെ കീഴിലുള്ള കേരള നോളജ് കൺസോർഷ്യം സെന്ററിന്റെ ഭാഗമായാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനവുംContinue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ” കൈപ്പത്തി വാദം ” ഔദ്യോഗിക നിലപാടല്ലെന്ന് ഒരു വിഭാഗം കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ ; യുഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കുന്ന എത് സ്ഥാനാർഥിയെയും ഒറ്റക്കെട്ടായി സ്വീകരിക്കുമെന്നും പ്രഖ്യാപനം.   ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിൽ നിന്നും ഉയരുന്ന ” കൈപ്പത്തി വാദ ” ത്തിനെതിരെ ബ്ലോക്ക് ഭാരവാഹികൾ രംഗത്ത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട സീറ്റ് കോൺഗ്രസിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്Continue Reading

വാൻഗാർഡ് കമ്പനിയുടെ ഉൽപ്പാദന യൂണിറ്റ് മാർച്ച് 12 ന് പ്രവർത്തനം ആരംഭിക്കുന്നു. ഇരിങ്ങാലക്കുട : കർഷകരുടെ കൂട്ടായ്മയായ വാൻഗാർഡ് ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൻ്റെ ആദ്യ യൂണിറ്റിൻ്റെ ഉദ്ഘാടനം കല്ലംകുന്നിൽ മാർച്ച് 10 ന് രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എ സി മൊയ്തീൻ എംഎൽഎ സ്വിച്ച് ഓൺContinue Reading

പടിയൂരിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെടാൻ ഇടയായ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വെസ്റ്റ് കോമ്പാറ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : പടിയൂരിൽ വെച്ച് സൈക്കിൾ യാത്രക്കാരൻ വാഹനാപകടത്തിൽ മരിച്ച കേസിൽ കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ശ്രീജിത്ത് (30) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 2014 മാർച്ച്Continue Reading