” സുവർണ്ണം ” രണ്ടാം ദിനയരങ്ങിൽ കലികൈതവാങ്കം കൂടിയാട്ടം ശ്രദ്ധേയമായി
” സുവർണ്ണം” രണ്ടാംദിനയരങ്ങിൽ കലികൈതവാങ്കം കൂടിയാട്ടം ആദ്യരങ്ങവതരണം ശ്രദ്ധേയമായി ഇരിങ്ങാലക്കുട :ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കഴിഞ്ഞ ഒരുവർഷമായി നടത്തിവരുന്ന അമ്പതാംവാർഷികാഘോഷം ‘സുവർണ്ണ’ത്തിന്റെ സമാപനത്തിൻ്റെ ആഘോഷപരമ്പരയിൽ രണ്ടാംദിനത്തിൽ കലികൈതവാങ്കം കൂടിയാട്ടം ആദ്യമായി അരങ്ങത്തവതരിപ്പിച്ചു. കവി ഭട്ടനാരായണസുദർശനപണ്ഡിതൻ്റെ കലിവിധൂനനം നാടകത്തിലെ മൂന്നാമങ്കമാണ് കലികൈതവാങ്കം. ആട്ടപ്രകാരരചനയും, സംവിധാനവും, ആവിഷ്ക്കരവും നടത്തിയ ഡോക്ടർ അമ്മന്നൂർ രജനീഷ് ചാക്യാർ കലിയായും അമ്മന്നൂർ മാധവ് ചാക്യാർ ദ്വാപരനായും വേഷമിട്ടു. മിഴാവിൽ കലാമണ്ഡലംContinue Reading
























