ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്ത്രീയെ അക്രമിച്ച് മാല കവരാൻ ശ്രമിച്ച കരുവന്നൂർ , മാപ്രാണം സ്വദേശികളായ പ്രതികൾ അറസ്റ്റിൽ …   ഇരിങ്ങാലക്കുട : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ അക്രമിച്ച് മാല കവരാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ . കരുവന്നൂർ തേലപ്പിള്ളി വെണ്ടാശ്ശേരി വീട്ടിൽ വിഷ്ണു ( 24 ) , മാപ്രാണം അച്ചുനായർ മൂലയിൽ ആനന്ദപുരത്ത് വീട്ടിൽ ആകാശ് (25) എന്നിവരെയാണ് സി ഐContinue Reading

കുട്ടൻകുളം സംരക്ഷണഭിത്തി നിർമ്മാണത്തിനും കുളത്തിന്റെ നവീകരണത്തിനും ഭരണാനുമതി; നവീകരണ പ്രവൃത്തികൾ ഉടനെ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ചരിത്ര സ്മാരകമായ കുട്ടൻകുളം നവീകരണത്തിനും സംരക്ഷണഭിത്തി നിർമ്മാണ പ്രവ്യത്തികൾക്കും ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നാലു കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് ഭരണാനുമതി നല്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.   ഈ തുക ഉപയോഗിച്ച് കുളം ഏറ്റവും ആധുനികമായ രീതിയിൽContinue Reading

അവിട്ടത്തൂരിൽ മധ്യവയ്സകരായ രണ്ട് പേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പുല്ലൂർ സ്വദേശി അറസ്റ്റിൽ …   ഇരിങ്ങാലക്കുട : അവിട്ടത്തൂരിൽ മധ്യവയ്കരായ രണ്ടു പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന പുല്ലൂർ സ്വദേശി കൊടിവളപ്പിൽ ഡാനിയേലിനെ (26 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ ഇൻസ്പെക്ടർ കെ.സി.രതീഷ് എന്നിവർ അറസ്റ്റ് ചെയ്തു.ഇക്കഴിഞ്ഞ ഡിസംബർ ഇരുപത്തഞ്ചാം തിയ്യതി രാത്രിയാണ് കേസ്സിനാസ്പദമായContinue Reading

ക്രൈസ്റ്റ് കോളേജിലെ ജല ഗുണനിലവാര പരിശോധനാ ലാബിന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം …   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ജല ഗുണനിലവാര പരിശോധനാ ലാബിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം . ജലത്തിന്റെ വിവിധ ഗുണനിലവാര ഘടകങ്ങൾ ഇവിടെ പരിശോധിക്കാൻ സാധിക്കും. അക്വാ റിസർച്ച് ലാബ് എന്ന് നാമകരണം ചെയ്യപ്പെട്ട ലാബിൽ ഗാർഹികാവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ചറിയാം. ഹോട്ടലുകൾ, കടകൾ,Continue Reading

ഇരിങ്ങാലക്കുട നഗരസഭയിലെ ആദ്യത്തെ അർബൻ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്റർ കൊരുമ്പിശ്ശേരിയിൽ ; നിർമ്മാണം പൂർത്തീകരിച്ചത് പതിനഞ്ചാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള 18 ലക്ഷത്തിന്റെ ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ച് …   ഇരിങ്ങാലക്കുട : പ്രാഥമിക ചികിൽസകൾ ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ലക്ഷ്യമാക്കുക എന്ന ലക്ഷ്യത്തോടെ അർബൻ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്റർ ഇരിങ്ങാലക്കുട നഗരസഭയിൽ പ്രവർത്തനം ആരംഭിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള 18 ലക്ഷം രൂപയുടെ ഗ്രാന്റ് ഉപയോഗിച്ച്Continue Reading

ഡെങ്കിപനി ബാധിച്ച് പറപ്പൂക്കര സ്വദേശിനിയായ യുവതി മരിച്ചു, ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കളുടെ പരാതി; വീഴ്ചയില്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതർ … ഇരിങ്ങാലക്കുട: ഡെങ്കിപനി ബാധിച്ച് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് മരണമടഞ്ഞ യുവതിയുടെ ബന്ധുക്കളുടെ പരാതി. പറപ്പൂക്കര തൊട്ടിപ്പാള്‍ പുളിക്കല്‍ വീട്ടില്‍ അജിത് കുമാര്‍ ഭാര്യ ഷേര്‍ലി (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പനി ബാധിച്ച് മാപ്രാണത്തെ ലാൽ ആശുപത്രിയില്‍ ഷേര്‍ലിയെContinue Reading

നാല് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ നിന്നും രണ്ട് പുതിയ ഇനം കുഴിയാനത്തുമ്പികൾ … ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ. എൽ.) ഗവേഷക സംഘം ഇന്ത്യയിൽ നിന്ന്‌ വലചിറകൻ വിഭാഗത്തിലെ രണ്ട് പുതിയ ഇനം കുഴിയാനത്തുമ്പികളെ കണ്ടെത്തി. ഒരു സ്പീഷിസിനെ കാസർഗോഡ് ജില്ലയിലെ റാണിപുരം, ഇടുക്കി ജില്ലയിലെ വള്ളക്കടവ്, മറയൂർ എന്നീ ഇടങ്ങളിലെ വനപ്രദേശത്ത് നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രശസ്ത ടാക്സോണമിസ്റ്റും വലിച്ചിറകൻ പഠനത്തിലെContinue Reading

ജി 20 ഉച്ചകോടി കരകൗശല ബസാറില്‍ തിളങ്ങും നടവരമ്പിലെ വെള്ളോടുകളുടെ ചാരുത..   ഇരിങ്ങാലക്കുട: ജി 20 ഉച്ചകോടിക്കെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ക്ക് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്ന കരകൗശല ബസാറില്‍ ഇരിങ്ങാലക്കുട നടവരമ്പിലെ വെള്ളോടുകളും തിളങ്ങും. ഈ മാസം ഒമ്പത്, 10 തിയ്യതികളിലാണ് ജി 20 ഉച്ചകോടി ഡല്‍ഹിയില്‍ നടക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി പ്രധാനവേദിയായ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഒരുക്കിയ കരകൗശല ബസാറിലാണ് തൃശൂര്‍ ജില്ലയിലെContinue Reading

സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ച് വീണ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂൾ വിദ്യാർഥിനിക്ക് പരിക്കേറ്റു..     ഇരിങ്ങാലക്കുട : ഓടി കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ച് വീണ് സ്കൂൾ വിദ്യാർഥിനിക്ക് പരിക്കേറ്റു.ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി കരുവന്നൂർ തെക്കൂടൻ വീട്ടിൽ ജോസിന്റെ മകൾ ഗ്ലോറിയയാണ് സ്കൂളിൽ നിന്നും വൈകീട്ട് ബസ്സിൽ മടങ്ങുമ്പോൾ ചെട്ടിപ്പറമ്പ് വളവിൽ വച്ച് വണ്ടിയിൽ തെറിച്ച് വീണത്. പുറകിൽ ഉണ്ടായിരുന്നContinue Reading

ഇരിങ്ങാലക്കുട നഗരസഭയിൽ കിണർ റീചാർജ്ജിംഗ് പദ്ധതി നടപ്പിലാക്കിയത് സർക്കാർ ഉത്തരവിന് വിരുദ്ധമായ നടപടികളോടെയെന്ന് 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്; നഗരസഭ പരിധിയിലെ മൊബൈൽ ടവറുകളുടെ വസ്തു നികുതി കുടിശ്ശിക ഈടാക്കുന്നതിലും വീഴ്ചയെന്ന് റിപ്പോർട്ട് …   ഇരിങ്ങാലക്കുട : സർക്കാർ ഉത്തരവിന് വിരുദ്ധമായ നടപടികളോടെയാണ് ഇരിങ്ങാലക്കുട നഗരസഭയിൽ കിണർ റീചാർജ്ജിംഗ് പദ്ധതി നടപ്പിലാക്കിയതെന്ന് 2021 – 22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് . പദ്ധതി നടപ്പിലാക്കിയപ്പോൾ സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായിContinue Reading