പോക്സോ കേസിൽ കൊടകര സ്വദേശിയായ പ്രതിക്ക് 7 വർഷം കഠിന തടവും 60000 രൂപ പിഴയും ഇരിങ്ങാലക്കുട : പോക്സോ കേസ്സിൽ കൊടകര അഴകത്ത് കൂടാരം വീട്ടിൽ ശിവനെ (54 വയസ്സ്) എഴ് വർഷം കഠിന തടവിനും 60000 രൂപ പിഴ അടയ്ക്കാനും ഇരിങ്ങാലക്കുട അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജ് വിവിജ സേതുമോഹൻ ഉത്തരവായി. 2022 ഡിസംബർ 9 ന് രാവിലെ 10.30 ന് ബന്ധു വീട്ടിൽ ടി വിContinue Reading

വിമർശനങ്ങൾക്കൊടുവിൽ തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ട് അധികൃതർ; ചിലവഴിക്കുന്നത് തനത് ഫണ്ടിൽ നിന്നുള്ള ഒന്നരലക്ഷം രൂപ ഇരിങ്ങാലക്കുട : തകർന്ന് കിടക്കുന്ന റോഡുകളിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ട് നഗരസഭ അധികൃതർ. യാത്രക്കാർക്ക് അപകട ഭീഷണിയായി നിലകൊള്ളുന്ന നഗരസഭ പരിധിയിലെ റോഡുകളെക്കുറിച്ച് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിമർശനങ്ങളും പരിഹാസങ്ങളും നിറഞ്ഞതിനെ തുടർന്നാണ് തനത് ഫണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ ചിലവഴിച്ച് റോഡുകളിലെ ” കുള ” ങ്ങൾContinue Reading

സ്വകാര്യ ബസ്സ് ജീവനക്കാരുടെ ” മിന്നൽ ” പിൻവലിച്ചുവെങ്കിലും സർവീസ് നടത്തിയത് എതാനും ബസ്സുകൾ മാത്രം; പൊതുജനങ്ങളുടെ പരാതിയിലാണ് ജീവനക്കാരുടെ പേരിൽ കേസ്സുകൾ എടുത്തിട്ടുള്ളതെന്നും നടപടികൾ തുടരുമെന്നും ഗുണ്ടായിസം അംഗീകരിക്കാൻ കഴിയില്ലെന്നും പോലീസ്; പതിനൊന്ന് കൂടുതൽ സർവീസുകളോടെ യാത്രക്കാർക്ക് ആശ്രയമായി കെഎസ്ആർടിസി ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സ് ജീവനക്കാരുടെ “മിന്നൽ ” സമരം ഉച്ചയോടെ പിൻവലിച്ചുവെങ്കിലും സർവീസ് നടത്തിയത് ഏതാനും ബസ്സുകൾ മാത്രം. കഴിഞ്ഞ മാസംContinue Reading

പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച ഇരിങ്ങാലക്കുട മേഖലയിലെ മൂന്ന് സ്വകാര്യ ബസ്സുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി ഇരിങ്ങാലക്കുട : പെർമിറ്റ് വ്യവസ്ഥ ലംഘനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ് സ്ക്വാഡിൻ്റെ നടപടികൾ തുടരുന്നു. അവസാന ട്രിപ്പുകൾ മുടക്കിയ മംഗലത്ത്, കൃഷ്ണാസ് എന്നീ ബസ്സുകളെ കഴിഞ്ഞ ദിവസം രാത്രി കാട്ടൂരിൽ നിന്നും എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി. കൊടകരയിലേക്കും ഇരിങ്ങാലക്കുടയിലേക്കുമുള്ള സർവീസുകൾ റദ്ദാക്കിയതിൻ്റെ പേരിൽ മംഗലത്ത് ബസ്സ് ഉടമയിൽContinue Reading

കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ഓഫീസ് “ഉമ്മൻ ചാണ്ടി ഭവൻ” ൻ്റെ ശിലാസ്ഥാപനം ജൂൺ 5 ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും ഇരിങ്ങാലക്കുട : മുരിയാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് സ്വന്തമായി നിർമ്മിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിലുള്ള ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂൺ 5 ന് വൈകീട്ട് 4 ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിക്കും. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിക്കും. ഡി സിContinue Reading

അധ്യയന വർഷം ആരംഭിച്ച് രണ്ടാം ദിനത്തിൽ തന്നെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാക്കി തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്; കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി ഇരിങ്ങാലക്കുട : അധ്യയന വർഷം ആരംഭിച്ച് രണ്ടാം ദിനത്തിൽ തന്നെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാക്കി തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. കഴിഞ്ഞ മാസം അവസാനം കെഎസ്ടിപി റോഡ് നിർമ്മാണത്തിനെ തുടർന്ന് റൂട്ടിൽ എർപ്പെടുത്തിയിരിക്കുന്നContinue Reading

ഉൽസവാന്തരീക്ഷത്തിൽ പുതിയ അധ്യയനവർഷത്തിന് തുടക്കമായി; ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ പത്ത് വരെയുള്ള ക്ലാസ്സുകളിലായി 55000 കുട്ടികൾ സ്കൂളുകളിലേക്ക്….   ഇരിങ്ങാലക്കുട : ഉൽസവാന്തരീക്ഷത്തിൽ മധ്യവേനലവധിക്ക് ശേഷം പുതിയ അധ്യയനവർഷത്തിന് തുടക്കമായി. കലാരൂപങ്ങളും നിശ്ചലദ്യശ്യങ്ങളും കൈ നിറയെ സമ്മാനങ്ങളുമായിട്ടാണ് സ്കൂളുകൾ കുട്ടികളെ വരവേറ്റത്. ജില്ലയിൽ 1200 ഓളം സ്കൂളിൽ പുതിയ അധ്യയനവർഷത്തോടനുബന്ധിച്ച് പ്രവേശനോൽസവവും സംഘടിപ്പിച്ചിരുന്നു. ഇരിങ്ങാലക്കുട മണ്ഡല തല പ്രവേശനോൽസവം മാടായിക്കോണം ഗവ സ്കൂളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനംContinue Reading

അതിരപ്പിള്ളിയിൽ വിദ്യാർത്ഥികൾക്കായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനായ തവനിഷിന്റെ തണൽ പദ്ധതി ചാലക്കുടി : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ സഹായ പദ്ധതിയാണ് “തണൽ” ൻ്റെ ഭാഗമായി പദ്ധതിയുടെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ, പുസ്തകങ്ങൾ, കുടകൾ എന്നിവ വിതരണം ചെയ്തു. അതിരപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെContinue Reading

കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും; പരിക്കേറ്റ നാല് പേർ ചികിൽസയിൽ; ചർച്ചയ്ക്ക് വിളിച്ച് പോലീസ്. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും. വൈകീട്ട് ക്ഷേത്രപരിസരത്ത് ഉണ്ടായ തർക്കത്തിൽ ഇരുവിഭാഗങ്ങളിൽ നിന്നായി നാല് സ്ത്രീകൾക്ക് പരിക്കേറ്റു. പരിക്കേറ്റ കാരുകുളങ്ങര നിവാസികളായ ജലജ എസ് മേനോൻ, സുമ കൊളത്തപ്പിള്ളി, ബീന, ജയശ്രീ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.Continue Reading

ഇരിങ്ങാലക്കുട റെയിൽവേസ്റ്റേഷൻ; അമ്യത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; മന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ കൃത്യയില്ലെന്നും സമരം തുടരുമെന്നും റെയിൽവേ സ്റ്റേഷൻ വികസനസമിതി ഇരിങ്ങാലക്കുട : അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്താനുള്ള നടപടികൾ ആയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി . പത്ത് ദിവസം മുമ്പ് തിരുവനന്തപുരത്ത് നടന്ന കോൺഫ്രറൻസിൽ ഇത് സംബന്ധിച്ച ഉറപ്പ് ഉന്നതContinue Reading