വിടവാങ്ങിയത് മുരിയാട് കർഷകസമരത്തിന് ഊര്‍ജ്ജം പകര്‍ന്ന വിപ്ലവ സൂര്യന്‍; ഇരിങ്ങാലക്കുടയിൽ ഒടുവിൽ എത്തിയത് പാർട്ടിയുടെ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട: മുരിയാട് കര്‍ഷക സമരത്തിന് ഊർജ്ജം പകര്‍ന്നത് കൃത്യമായ നിലപാടുകളിൽ ഉറച്ച് നിന്ന വി.എസ്. അച്യുതാനന്ദന്‍. 2007 ജൂണ്‍ നാലിന് വൈകീട്ടാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ മുരിയാട് സമര പന്തല്‍ സന്ദര്‍ശിച്ചത്. കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുവാനും ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിക്കുവാനും നിഗൂഢശക്തികളുടെ പിന്തുണയോടെ നടക്കുന്ന സമരമാണെന്നായിരുന്നു ഇടതു നേതാക്കളുടെ വാദം. രാവിലെContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; മൈതാനത്ത് അശാസ്ത്രീയമായി മാലിന്യങ്ങൾ സംസ്കരിച്ചെന്ന സിപിഐ കൗൺസിലറുടെ പരാതിയിൽ നഗരസഭ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം ; അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ തദ്ദേശ വകുപ്പ് ജോയിൻ്റ് സെക്രട്ടറിക്കും ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർക്കും നിർദ്ദേശം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് നഗരസഭ നടത്തിയ ഞാറ്റുവേല മഹോൽസവത്തെ തുടർന്ന് മൈതാനം മാലിന്യ നിക്ഷേപകേന്ദ്രമായെന്ന സിപിഐ കൗൺസിലറും വാർഡ് 12 മെമ്പറുമായ മാർട്ടിൻ ആലേങ്ങാടൻ്റെContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; മൈതാനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിയമാവലി നഗരസഭ ഭരണകൂടം തന്നെ ലംഘിച്ചതായി വിമർശനം; പരാതി ജില്ലാ ഭരണകൂടത്തിനും ശുചിത്വമിഷനും ഇരിങ്ങാലക്കുട : ” കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം ” എന്ന ആശയം മുൻനിറുത്തി ഇരിങ്ങാലക്കുട നഗരസഭ ഭരണകൂടം പത്ത് ദിവസങ്ങളിലായി അയ്യങ്കാവ് മൈതാനത്ത് നടത്തിയ ഞാറ്റുവേല മഹോൽസവത്തിലൂടെ ലംഘിച്ചത് നഗരസഭ പരിധിയിലെ പ്രധാന മൈതാനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിയമാവലിയിലെ വ്യവസ്ഥകൾ എന്ന് വിമർശനം.Continue Reading

കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തി ആയിരുന്ന സത്യനാരായണനെ ” പൂണുലിട്ട പുലയൻ ” എന്ന് അധിക്ഷേപിച്ചതായുള്ള ശബ്ദ സന്ദേശം പുറത്ത്; ജാതിയും മതവും ഉള്ളിൽ കൊണ്ട് നടക്കേണ്ട കാലഘട്ടമല്ലെന്ന് മേൽശാന്തി സത്യനാരായണൻ ; നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും കെപിഎംഎസും; പരാമർശം നടത്തിയ സ്ത്രീക്ക് എൻഎസ്എസുമായി യാതൊരു ബന്ധമില്ലെന്നും സംഭവത്തിന് എൻഎസ്എസ് ഉത്തരവാദിയല്ലെന്നും വിശദീകരിച്ച് എൻഎസ്എസ് കാരുകുളങ്ങര ക്ഷേത്രകമ്മിറ്റി ഇരിങ്ങാലക്കുട : ജാതിയും മതവും ഉള്ളിൽ കൊണ്ട് നടക്കേണ്ട കാലഘട്ടമല്ല ഇതെന്നുംContinue Reading

നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; നഗരസഭ മൈതാനം അലങ്കോലമാക്കിയെന്നും മാലിന്യക്കുഴികൾ കുഴിച്ചതിന് ഭരണനേതൃത്വവും ഉദ്യോഗസ്ഥരും മറുപടി പറയണമെന്നും പട്ടണത്തിലെ റോഡുകൾ പാളീസായി കിടക്കുമ്പോൾ ഞാറ്റുവേല നടത്തൽ അല്ല നഗരസഭയുടെ ചുമതലയെന്നും പ്രതിപക്ഷത്തിൻ്റെ നിശിതവിമർശനം ഇരിങ്ങാലക്കുട : നൃത്തചുവടുകളും ഫാഷൻ ദ്യശ്യങ്ങളും കൊണ്ട് സമ്പന്നമായ ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവത്തിന് പ്രതിപക്ഷത്തിൻ്റെ നിശിത വിമർശനം. നിശ്ചിത അജണ്ടകൾക്ക് മുമ്പേ സിപിഐ അംഗം മാർട്ടിൻ ആലേങ്ങാടനാണ് ഞാറ്റുവേല മാമാങ്കത്തിൻ്റെ പേരിൽ നഗരസഭ മൈതാനം അലങ്കോലമാക്കിയതിനെതിരെContinue Reading

അടിസ്ഥാന സൗകര്യങ്ങളുടെ വികസത്തിനായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 50 ലക്ഷത്തോളം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ; ഇരിങ്ങാലക്കുട : അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 50 ലക്ഷത്തോളം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ. 2024- 25 വർഷത്തിൽ റെയിൽവേ ടെണ്ടർ ചെയ്ത് നൽകിയ പ്രവൃത്തിയുടെ ഭാഗമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന റെയിൽവേ കരാറുകാരായ പിഎസ്എ കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. വള്ളത്തോൾ നഗർ മുതൽ ഇടപ്പള്ളിContinue Reading

നഗരസഭയുടെ ” ടേക്ക് എ ബ്രേക്ക് ” പദ്ധതി എറ്റെടുത്ത് നടത്താൻ താത്പര്യമില്ലെന്ന് കുടുംബശ്രീ ; കട്ടപ്പുറത്തായ ടേക്ക് എ ബ്രേക്കിൻ്റെ മോചനം നീളും; പദ്ധതിക്കായി ചിലവഴിച്ചത് 25 ലക്ഷത്തോളം രൂപ ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുകയും പിന്നീട് ദീർഘകാലം ഏറ്റെടുക്കാൻ ആരുമില്ലാതെ അടച്ചിടുകയും തുടർന്ന് നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധു അഞ്ച് മാസത്തോളം തട്ടുകട ശൈലിയിൽ നടത്തി പൂട്ടിടുകയും ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ”Continue Reading

കുട്ടംകുളം മതിൽ ഇടിഞ്ഞിട്ട് നാല് വർഷം; നിർമ്മാണ പ്രവൃത്തി ഏറ്റെടുക്കാനുള്ള ടെണ്ടറിൽ പങ്കെടുത്ത് ഊരാളുങ്കൽ ലേബർ സഹകരണ സംഘം   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ചരിത്രസ്മാരകമായ കുട്ടംകുളം ഭിത്തി സംരക്ഷണ നിർമ്മാണ പ്രവൃത്തിക്കുള്ള ടെണ്ടറിൽ പങ്കെടുത്ത് സംസ്ഥാനത്ത് ശ്രദ്ധേയമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം. ആദ്യ ടെണ്ടറിൽ ആരും പങ്കെടുക്കാതിരുന്ന സാഹചര്യത്തിലാണ് രണ്ടാമതും ഇ ടെണ്ടർ വിളിച്ചത്. 2021 മെയ് 16 നാണ് കനത്തContinue Reading

കാറ്റിലും മഴയിലും മേഖലയിൽ നഷ്ടങ്ങൾ; പതിനഞ്ചോളം കേന്ദ്രങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്നു. ഇരിങ്ങാലക്കുട : രണ്ട് ദിവസമായി തുടരുന്ന കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ നഷ്ടങ്ങൾ കാട്ടൂർ പൊഞ്ഞനത്ത് തെങ്ങ് വീണ് കോമരത്ത് ശ്രീകുമാറിൻ്റെ വീടിൻ്റെ മേൽക്കൂര തകർന്നു. ഇരിങ്ങാലക്കുടയിൽ കൂത്തുപറമ്പിൽ അമ്മപറമ്പിൽ രാജേഷിൻ്റെ മതിൽ തകർന്ന് അയൽവാസിയായ സുബ്രമണ്യൻ്റെ കിണറ്റിലേക്ക് വീണ് കിണർ ഉപയോഗശൂന്യമായിട്ടുണ്ട്. കാറ്റിൽ പ്ലാവ് വീണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ കൊരുമ്പിശ്ശേരി പാറContinue Reading

എ പ്ലസ് വിജയവുമായി സഹോദരങ്ങൾ; പഠനം എൽകെജി മുതൽ നടവരമ്പ് ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇരിങ്ങാലക്കുട : എ പ്ലസ് വിജയവുമായി സഹോദരിമാർ. നടവരമ്പ് ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ കൃഷ്ണേന്ദു, കൃഷ്ണതുളസി, കൃഷ്ണപ്രിയ എന്നിവരാണ് പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വിജയം നേടി നാടിൻ്റെയും സ്കൂളിൻ്റെയും അഭിമാനമായത്. എൽകെജി മുതൽ നടവരമ്പ് ഗവ മോഡൽ സ്കൂളിൽ തന്നെയായിരുന്നു പഠനം.Continue Reading