ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” വാൽവി ” ഇന്ന്  വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ ഇരിങ്ങാലക്കുട : 2024 ലെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച മറാത്തി ചിത്രത്തിനുള്ള അവാർഡ് നേടിയ ” വാൽവി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 29 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയെ കാമുകിയോടൊപ്പം ചേർന്ന് കൊലപ്പെടുത്താൻ ഭർത്താവ് അനികേത് ആസൂത്രണം ചെയ്യുന്നതും തുടർന്ന്Continue Reading

ഇന്ത്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ജൂറി അവാർഡ് നേടിയ ബംഗാളി ചിത്രം ” ഓങ്കോ കി കോത്തിൻ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 2025 ആഗസ്റ്റ് 22 ന് സ്ക്രീൻ ചെയ്യുന്നു. കൽക്കത്തയിലെ ചേരി പ്രദേശത്ത് കഴിയുന്ന ബാബിൻ, ഡോളി , ടൈർ എന്നീ കുട്ടികളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പ്രൊഫഷണൽ ജോലികൾ നേടണമെന്ന സ്വപ്നങ്ങളാണ് ഇവർ പങ്കിടുന്നത്. ബാബിൻ്റെ പിതാവ് രോഗബാധിതനാകുന്നതോടെ മൂവരുടെയും ജീവിതംContinue Reading

ടീച്ചേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ചാനൽ തുടങ്ങി ;വൈജ്ഞാനിക അന്വേഷണങ്ങളിലേക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട :- ക്ലാസ് മുറിക്കകത്തും പുറത്തും വൈജ്ഞാനിക അന്വേഷണങ്ങളിലേയ്ക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുക എന്നത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ . ബിന്ദു.കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി ആരംഭിച്ച വിദ്യാഭ്യാസ ചാനലായ എഡ്യൂ സ്ക്വയർ യൂ ട്യൂബ് ചാനലിൻ്റെ ഉദ്ഘാടനം നിർവഹിച്ച്Continue Reading

നവീകരിച്ച സംവിധാനങ്ങളോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ പ്രദർശനങ്ങൾക്ക് തുടക്കമായി; കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ യുവജനങ്ങളിലേക്കും വിദ്യാർഥികളിലേക്കും എത്തിക്കാൻ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട : കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ യുവജനങ്ങളിലേക്കും വിദ്യാർഥികളിലേക്കും എത്തിക്കാൻ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട റോട്ടറി മിനി എസി ഹാളിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നവീകരിച്ച പ്രദർശന സംവിധാനങ്ങളുടെ സ്വിച്ച്Continue Reading

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ പ്രദർശനങ്ങൾ ഇനി റോട്ടറി മിനി എസി ഹാളിൽ; പ്രദർശനങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകീട്ട് 5 ന് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും; 6 ന് ” ദി സബ്സ്റ്റൻസ് ” ൻ്റെ പ്രദർശനം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾക്ക് ഇനി പുതിയ മുഖം. 2017 ജൂലൈ 18 ന് ഓർമ്മ ഹാളിലാണ് ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ചലച്ചിത്രങ്ങളുടെContinue Reading

നവ്യാനുഭവം പകർന്ന് തിരനോട്ടം അരങ്ങ് 2025; നിറഞ്ഞ സദസ്സിൽ കീചകവധം കഥകളി അവതരണം ഇരിങ്ങാലക്കുട : ദുബായിലും കേരളത്തിലും കലാസംസ്കാരികപ്രവർത്തനങ്ങൾ നടത്തിവരുന്ന തിരനോട്ടത്തിൻ്റെ നേതൃത്വത്തിൽ ഡോ കെ എൻ പിഷാരടി കഥകളി ക്ലബിൻ്റെ സഹകരണത്തോടെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അരങ്ങ് 2025 ആസ്വാദകർക്ക് നവ്യാനുഭവമായി. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീണിക്കപ്പറമ്പിലും തിരനോട്ടം പ്രതിനിധി പി എസ് രാമസ്വാമിയും ചേർന്ന് കളിവിളക്കു തെളിയിച്ചു. ക്ലബ് പ്രസിഡന്‍റ് രമേശന്‍Continue Reading

2024 ലെ കാൻ ചലച്ചിത്രമേളയിൽ അംഗീകാരം നേടിയ ഹിന്ദി ചിത്രം ” ദി ഷെയിംലെസ്സ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 2024 ലെ കാൻ ചലച്ചിത്രമേളയിൽ അൺസെർട്ടെൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഹിന്ദി ചിത്രം ” ദി ഷെയിംലെസ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 25 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഒരു പോലീസുകാരനെ കുത്തിയ ശേഷം വേശ്യാലയത്തിൽContinue Reading

അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന് കൊടിയിറങ്ങി; ശ്രദ്ധ നേടി അദ്രയിയും മണ്ണും ഇരിങ്ങാലക്കുട : രണ്ടാമത് അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയിൽ ശ്രദ്ധ നേടി അദ്രയിയും മണ്ണും .സ്വതന്ത്ര ഇന്ത്യയിലെ തന്നെ ആദ്യ പരിസ്ഥിതി സമരങ്ങളിലൊന്നായ ചാലിയാർ സമരത്തിൻ്റെ നായകനായ കെ എ റഹ്മാൻ്റെ ജീവചരിത്രം അടയാളപ്പെടുത്തുന്ന ” അദ്രയി ” എഴുത്തുകാരി കൂടിയായ ഫർസാനയുടെ സൃഷ്ടിയാണ് . മൂന്നാറിൽ ഭൂമിക്കും മണ്ണിനും അവകാശങ്ങൾക്കുമായി പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളിലൂടെContinue Reading

“ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ തുടക്കമായി; പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യർ മാറിക്കഴിഞ്ഞതായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഇരിങ്ങാലക്കുട : പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യർ മാറി കഴിഞ്ഞെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ . ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ “ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിൻ്റെ ഉദ്ഘാടനംContinue Reading

കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ അംഗുലീയാങ്കം കൂത്ത് പുറപ്പാട് ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ വാർഷികമായി നടത്തിവരാറുള്ള കൂത്തടിയന്തിരത്തിന്റെ ഭാഗമായി അംഗുലീയാങ്കം കൂത്ത് പുറപ്പാട് നടന്നു. ശ്രീരാമന്റെ പ്രതീകമായി സീതയ്ക്ക് കാഴ്ചവയ്ക്കാനുളള അംഗുലീയകമോതിരം അടയാളമായി ധരിച്ച് സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തിയ ഹനൂമാന്റെ പുറപ്പാടാണ് അരങ്ങേറിയത്. പുറപ്പാടുദിവസം, മേൽശാന്തി കൂത്തമ്പലത്തിൽ വന്ന് രംഗപൂജചെയ്ത് മംഗളവാദ്യഗീതഘോഷത്തോടെ ഹനൂമദ്വേഷധാരിയായ ചാക്യാർ രംഗത്ത് പ്രവേശിച്ച് സമുദ്രം കടന്നകഥയും ലങ്കാപുരി വർണ്ണനയും അഭിനയിച്ച് അനുഷ്ഠാന പ്രധാനമായ ക്രിയകൾContinue Reading