റേഷൻ വിതരണം മുടങ്ങുന്ന വിഷയത്തിൽ കരിദിനം ആചരിച്ച് കോൺഗ്രസ്സ് … ഇരിങ്ങാലക്കുട : സെർവർ തകരാർ പരിഹരിക്കാതെ റേഷൻ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരുടെ അന്നം മുടക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ചു. തെക്കേ അങ്ങാടിയിലെ റേഷൻ കടയുടെ മുൻപിൽ നടന്ന ധർണ്ണ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി.വി ചാർളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു.Continue Reading

തിരുവുൽസവത്തിന് കൂടുതൽ ശോഭ പകരാൻ കുട്ടംകുളം പരിസരത്ത് എൽഇഡി ലൈറ്റിംഗ് സംവിധാനവും ; സ്ഥാപിച്ചിരിക്കുന്നത് മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുളള 5,60,000 രൂപ ചിലവഴിച്ച് …. ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം തിരുവുൽസത്തിന് കൂടുതൽ ശോഭ പകരാൻ എൽഇഡി ലൈറ്റുകളോട് കൂടിയ ഹൈമാസ്റ്റ് ലൈറ്റും. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 5,60,000 രൂപ ചിലവഴിച്ച് കുട്ടംകുളം പരിസരത്താണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. വൈകീട്ട് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസContinue Reading

ശ്രീകൂടൽമാണിക്യ തിരുവുൽസവം ; നൂറോളം സ്റ്റാളുകളുമായി എക്സിബിഷന് തുടക്കമായി…. ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ തിരുവുൽസവത്തിന്റെ ഭാഗമായുള്ള എക്സിബിഷന് തുടക്കമായി. കൊട്ടിലാക്കൽ മൈതാനിയിൽ ആരംഭിച്ച എക്സിബിഷന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു. കാർഷിക സർവകലാശാല, പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ടൂറിസം എന്നീ സർക്കാർ വകുപ്പുകൾ, വിനോദത്തിന് പ്രാധാന്യം നൽകിയുള്ള മരണക്കിണർ , ജയന്റ് വീൽ, ഫ്ളോട്ടിംഗ് വഞ്ചി, വിവിധ ഗെയിമുകൾ, കളിക്കോപ്പുകൾ ,Continue Reading

മേഖലയിൽ മെയ് ദിനം ആചരിച്ചു … ഇരിങ്ങാലക്കുട :സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ്ദിനം മേഖലയിൽ ആചരിച്ചു. ആചരണത്തിന്റെ ഭാഗമായി സി.ഐ.ടി.യു-എ.ഐ.ടി.യു.സി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചെയ് ദിന റാലി നടന്നു. ഇരിങ്ങാലക്കുട മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി ടൗൺഹാൾ പരിസരത്ത് സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റി അംഗവും കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറിയുമായ ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എ.ഗോപി അദ്ധ്യക്ഷനായി.Continue Reading

കയ്യേറ്റങ്ങൾ സംബന്ധിച്ച സർവ്വേ പൂർത്തിയാക്കുന്നത് വരെ ഇരിങ്ങാലക്കുട നഗര ഹൃദയത്തിൽ നടന്ന് വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ നഗരസഭ അധികൃതരുടെ ഉത്തരവ് … ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 22 ൽ ചെട്ടിപ്പറമ്പ് വൺവേ റോഡിൽ രാമൻചിറ തോടിനോട് ചേർന്നുള്ള 30 സെന്റ് സ്ഥലത്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വയ്ക്കാൻ നഗരസഭ അധികൃതരുടെ ഉത്തരവ്. പ്ലോട്ടിനോട് ചേർന്നുള്ള രാമൻചിറ തോട് കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതിContinue Reading

ബസ്സ് ജീവനക്കാരന് മർദ്ദനം ; കാട്ടൂർ – ത്യപ്രയാർ റൂട്ടിൽ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ പണിമുടക്ക     … ഇരിങ്ങാലക്കുട : ബസ് ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട – കാട്ടൂർ – ത്യപ്രയാർ റൂട്ടിൽ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ പണിമുടക്കി. ഹരി രാമ ബസ്സ് ഗ്രൂപ്പ് മാനേജർ കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ നിധിനാണ് ( 33 വയസ്സ് ) കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. ഇതേ റൂട്ടിൽContinue Reading

കേരള ലേബർ മൂവ്മെന്റിന്റെ നേത്യത്വത്തിലുള്ള മെയ് ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കേരള ലേബർ മൂവ്മെന്റിന്റെ നേത്യത്വത്തിൽ നടക്കുന്ന മെയ്ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മെയ് ദിന റാലി , പതാക ഉയർത്തൽ , പൊതുസമ്മേളനം, അവാർഡ് ദാനം എന്നിവയാണ് പ്രധാന പരിപാടികൾ . കാട്ടൂർ ടി ടി കേറ്ററേഴ്സിൽ മെയ് 1 ന് രാവിലെ 10 ന് നടക്കുന്ന മെയ് ദിനാഘോഷം രൂപത ബിഷപ്പ്Continue Reading

ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ഭക്തിസാന്ദ്രമായി കലവറ നിറയ്ക്കൽ ചടങ്ങ് … ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ തിരുവുൽസവത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ്. കിഴക്കേ ഗോപുര നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വ്യവസായി വേണുഗോപാൽമേനോൻ നേന്ത്രക്കുല ഭഗവാന് സമർപ്പിച്ചു. ഉൽസവത്തിന് ആവശ്യമായ എണ്ണ, നെല്ല്, നാളികേരം, ശർക്കര, അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവ ഭക്തജനങ്ങൾ സമർപ്പിക്കുന്നതാണ്Continue Reading

കരുതലും കൈത്താങ്ങും – മുകുന്ദപുരം താലൂക്ക് പരാതി പരിഹാര അദാലത്ത് മെയ് 16 ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ; പരിഗണിക്കുന്നത് 22 വിഷയങ്ങളിലുള്ള പരാതികൾ …   ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും -പരാതി പരിഹാര അദാലത്ത് മുകുന്ദപുരം താലൂക്കിൽ മെയ് 16 ന് നടക്കും. 22 ഓളം വിഷയങ്ങളിൽ വരുന്ന പരാതികൾ പരിഗണിക്കുന്ന അദാലത്ത് 16 ന് രാവിലെ 10 ന് ഇരിങ്ങാലക്കുടContinue Reading

പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഇരിങ്ങാലക്കുടയിൽ ഭിന്നശേഷിക്കാരുടെ ധർണ്ണ … ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരുടെ പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഡിഫറൻഷ്യലി എബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ . ജില്ല പ്രസിഡൻറ് ഒ എസ് റഷീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി മണികണ്ഠൻ മാപ്രാണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാലചന്ദ്രൻ , ഗീതContinue Reading