


ഇരിങ്ങാലക്കുട നഗരസഭയുടെ ഡോഗ് ഷെൽട്ടർ പദ്ധതി മൂർക്കനാട് ആരംഭിക്കാൻ അനുവദിക്കില്ലെന്ന് തദ്ദേശവാസികൾ; അടുത്ത ദിവസം തന്നെ നഗരസഭ അധികൃതർക്ക് നിവേദനം കൈമാറുമെന്ന് ജനകീയ സമിതി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഡോഗ് ഷെൽട്ടർ പദ്ധതി വാർഡ് ഒന്നിൽ മൂർക്കനാട് വള്ളിക്കാഞ്ഞിരം പ്രദേശത്ത് ആരംഭിക്കാനുളള നീക്കത്തിനെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം. വെള്ളക്കെട്ടിൻ്റെ പ്രധാന ഇടമായ സ്ഥലത്ത് ഡോഗ് ഷെൽട്ടർ ആരംഭിക്കാൻ അനുവദിക്കില്ലെന്ന് ജനകീയസമിതിയുടെ നേതൃത്വത്തിൽ നീരോലി ജനകൻ എന്ന വ്യക്തിയുടെ വസതിയിൽ ചേർന്ന
ഉണ്ണായിവാര്യർ സ്മാരക കലാനിലയം കെട്ടിടത്തിൻ്റെ പുനർനിർമ്മാണ നടപടികളിലേക്ക് ഭരണസമിതി; 25 ലക്ഷം രൂപ കോസ്റ്റൽ എരിയ ഡെവല്പ്മെൻ്റ് കോർപ്പറേഷന് കൈമാറി ഇരിങ്ങാലക്കുട : അറുപത് വർഷത്തെ പഴക്കമുള്ള സാസ്കാരിക സ്ഥാപനമായ ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം കെട്ടിടത്തിൻ്റെ പുനർനിർമ്മാണ നടപടികളിലേക്ക് ഭരണ സമിതി . കലാനിലയം ഓഡിറ്റോറിയത്തിൻ്റെ പുനർനിർമ്മാണത്തിനായി സാംസ്കാരിക വകുപ്പ് അനുവദിച്ച ആദ്യ ഗഡുവായ 25 ലക്ഷം രൂപ നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ള കേരള സ്റ്റേറ്റ് കോസ്റ്റൽ എരിയ
ഇന്ധന വില വർധവിനെതിരെ പ്രതിഷേധ മാർച്ചുമായി കോൺഗ്രസ് പ്രവർത്തകർ ഇരിങ്ങാലക്കുട : ഇന്ധന വില വർധനവിനെതിരെ ഇരിങ്ങാലക്കുട , പൊറത്തിശ്ശേരി കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച മാർച്ച് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് സി എസ് അബ്ദുൾ ഹഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൊറത്തിശ്ശേരി മണ്ഡലം പ്രസിഡൻ്റ് പി കെ ഭാസി അധ്യക്ഷത വഹിച്ചു.സിജു യോഹന്നാൻ ,സനൽ കല്ലൂക്കാരൻ എന്നിവർ പ്രസംഗിച്ചു.ബിജു
മാപ്രാണം വാതിൽമാടം ദുരിതബാധിത മേഖലയിലെ താമസക്കാർക്ക് ഇനിമുതൽ ആശ്വാസം; പുതിയ ഭൂമിയുടെ ആധാരം കുടുംബാംഗങ്ങൾക്ക് കൈമാറി ഇരിങ്ങാലക്കുട : മാപ്രാണം വാതിൽമാടം മേഖലയിലെ കുടുംബങ്ങൾക്ക് ഭൂമിയുടെ ആധാരം കൈമാറി.കാലവർഷ സമയത്ത് മണ്ണിടിച്ചൽ മൂലം വീടിനും ജീവനും ഭീഷണി നേരിട്ടിരുന്ന വാതിൽമാടം നിവാസികളായ മൂന്നു കുടുംബങ്ങൾക്ക് മുൻ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയും ആയിരുന്ന ഡോ. ആർ.ബിന്ദുവിന്റെ ഇടപെടലിലൂടെ പുതിയ സ്ഥലം കണ്ടെത്തുന്നതിനായി ആറ് ലക്ഷം രൂപയും
Designed and developed by WWM