കനത്ത മഴ; തെക്കുംകരയിൽ മണ്ണിടിച്ചിൽ; വളളിവട്ടത്ത് കിണറിടിഞ്ഞു.. 

കനത്ത മഴ; തെക്കുംകരയിൽ മണ്ണിടിച്ചിൽ; വളളിവട്ടത്ത് കിണറിടിഞ്ഞു..

ഇരിങ്ങാലക്കുട:കനത്ത മഴയെ തുടർന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ തെക്കുംകരയിൽ മണ്ണിടിച്ചിൽ. പുഞ്ചേപ്പടി പാലപ്രക്കുന്ന് വീട്ടിൽ സനീഷിന്റെ വീടിന് പുറകു വശത്തായാണ് മണ്ണിടിച്ചിലുണ്ടായത്.ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. വീട്ടിൽ മൂന്ന് കുട്ടികളടക്കം ആറ് പേരാണുള്ളത്.സംഭവ സമയത്ത് സനീഷും ഭാര്യയും മാതാവുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വലിയ പാറകൾ പ്രദേശത്തേക്ക് ഉരുണ്ടു വീണു.വീടിൻ്റെ പുറക് വശത്ത് ഷീറ്റിട്ട ഭാഗത്ത് ഭാഗികമായ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് വില്ലേജ് ഓഫീസർ ജോയ്സണിന്റെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ ഇവർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. മഴയിൽ വളളിവട്ടത്ത് മുല്ലശ്ശേരി വീട്ടിലെ ശാലി സതീഷിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണർ ഇടിഞ്ഞിട്ടുണ്ട്.

Please follow and like us: