അന്തർ ദേശീയ അംഗീകാരങ്ങൾ നേടിയ ” വിക്കർ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് ഹാളിൽ

അന്തർദേശീയ അംഗീകാരങ്ങൾ നേടിയ 2026 ലെ റൊമാൻ്റിക് ഫാൻ്റസി ചിത്രം ” വിക്കർ ” ഇന്്ന്  വൈകിട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ

ഇരിങ്ങാലക്കുട :2026 ൽ എഴ് അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും മൂന്ന് അംഗീകാരങ്ങൾ നേടുകയും ചെയ്ത റൊമൻ്റിക് ഫാൻ്റസി ചിത്രം ” വിക്കർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 27 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു. കടൽത്തീരത്തുള്ള ഒരു യാഥാസ്ഥിതിക ഗ്രാമത്തിൽ എകാന്ത ജീവിതം നയിക്കുന്ന മത്‌സ്യത്തൊലാളിയായ സ്ത്രീയാണ് 105 മിനിറ്റുള്ള ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അവിവാഹിതയായി തുടരുന്നതിൻ്റെ പേരിൽ പരിഹാസങ്ങൾ കേൾക്കേണ്ടി വരുന്ന ഇവർ ഒരു കൊട്ട നെയ്ത്തുകാരനെ സമീപിച്ച് ഭർത്താവിനെ നിർമ്മിച്ച് തരാൻ ആവശ്യപ്പെടുന്നു. ചൂരൽ ഉപയോഗിച്ച് നെയ്തെടുത്ത മനുഷ്യരൂപത്തിലുള്ള ഭർത്താവ് ജീവൻ വച്ച് ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഗ്രാമത്തിൽ അസ്വസ്ഥതകൾക്ക് കാരണമാകുന്നു. അക്കാദമി അവാർഡ് നേടിയിട്ടുള്ള ഒലിവിയ കോൾമാനാണ് മത്സ്യത്തൊഴിലാളിയുടെ വേഷം അവതരിപ്പിക്കുന്നത്.. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്

Please follow and like us: