കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ കടുത്ത വിമർശനവുമായി ഇരിങ്ങാലക്കുടയിൽ നടന്ന ചാത്തൻ മാസ്റ്റർ സ്മൃതി സഭ

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ കടുത്ത വിമർശനവുമായി ഇരിങ്ങാലക്കുടയിൽ നടന്ന ചാത്തൻമാസ്റ്റർ സ്മൃതി സഭ; പട്ടികജാതിക്കാരനായത് കൊണ്ടാണ് പി കെ ചാത്തൻമാസ്റ്ററെ അവഗണിച്ചതെന്നും വിമർശനം

ഇരിങ്ങാലക്കുട : കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും കേരളം ഭരിച്ച ഇടതുസർക്കാരുകൾക്കുമെതിരെ കടുത്ത വിമർശനവുമായി ചാത്തൻ മാസ്റ്റർ സ്മൃതി സഭ. പട്ടികജാതിക്കാരനായത് കൊണ്ടാണ് സാമൂഹ്യ പരിഷ്ക്കർത്താവും മന്ത്രിയും കുട്ടംകുളം സമരനായകനുമായ പി കെ ചാത്തൻ മാസ്റ്ററെ അവഗണിച്ചതെന്നും ഇഎംഎസ് മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാർക്കും സ്മാരകങ്ങൾ നിർമ്മിച്ചവർ എന്ത് കൊണ്ട് ചാത്തൻ മാസ്റ്റർക്ക് സ്മാരകം നിർമ്മിച്ചില്ലെന്നും സിപിഐ യുടെ ഓഫീസുകളിൽ പോലും ചാത്തൻ മാസ്റ്ററുടെ ചിത്രമില്ലെന്നും വി എസ് അച്യുതാനന്ദൻ സർക്കാർ തൃശ്ശൂരിൽ ചാത്തൻ മാസ്റ്റരുടെ പേരിൽ വനിതാ ഹോസ്റ്റൽ നിർമ്മാണത്തിനായി അനുവദിച്ച പത്ത് കോടിയുടെ പദ്ധതിക്ക് എന്ത് പറ്റിയെന്നും പീച്ചിയിൽ ചാത്തൻ മാസ്റ്ററുടെ പേരിലുള്ള സർക്കാർ ലോ കോളേജ് പദ്ധതിക്ക് തടസ്സം നിന്നത് സിപിഐ ക്കാരാണെന്നും ബിജെപി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടന്ന പരിപാടിയിൽ പ്രസംഗിച്ചവർ കുറ്റപ്പെടുത്തി. ചാത്തൻ മാസ്റ്റർ സ്മൃതി സഭയുടെ പ്രഖ്യാപനം വന്നപ്പോഴാണ് സിപിഐ നേതാവ് ബിനോയ് വിശ്വത്തിന് ചാത്തൻ മാഷിൻ്റെ വീട് സന്ദർശിക്കാൻ തോന്നിയത്. കുട്ടംകുളം സമരഭൂമിയിൽ ചാത്തൻ മാസ്റ്റർ സ്മാരക നിർമ്മാണത്തിന് തങ്ങൾ തടസ്സം നിന്നിട്ടില്ല. കഴിഞ്ഞ പത്ത് വർഷവും എൽഡിഎഫ് സർക്കാരിൻ്റെ ഭാഗമായിരുന്ന സിപിഐ എന്ത് ചെയ്യുകയായിരുന്നു. ചാത്തൻ മാസ്റ്റർ ജീവിച്ചിരുന്നുവെങ്കിൽ മരവടി കൊണ്ട് ബിനോയ് വിശ്വത്തിൻ്റെയും മുൻ മന്ത്രിമാരായ കെ രാജൻ്റെയും ബിന്ദു ടീച്ചറുടെയും തലയ്ക്ക് അടിക്കുമായിരുന്നുവെന്നും നേതാക്കൾ പരിഹസിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടി കേന്ദ്ര നിയമ നീതിന്യായ വകുപ്പ് മന്ത്രി അർജ്ജൂൻ റാം മേഘ് വാൾ വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു . കേരളം നവോത്ഥാന നായകരുടെ ചരിത്രമുള്ള നാടാണെന്നും എന്നാൽ ഇവരിൽ ചിലർക്കെങ്കിലും അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നും ചാത്തൻ മാസ്റ്റർ ഇതിന് ഉദാഹരണമാണെന്നും ഉദ്ഘാടകൻ പറഞ്ഞു. മുൻ എംഎൽഎ സി സി മുകുന്ദൻ അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്ര മന്ത്രി എൽ മുരുകൻ, മുൻ എംഎൽഎ മായ കെ അജിത്, എസ് രാജേന്ദ്രൻ , ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖൻ, ആചാര്യ കുഞ്ഞോൾ മാസ്റ്റർ, ഷാജുമോൻ വട്ടേക്കാട്, ലോചനൻഅമ്പാട്ട് പ്രസംഗിച്ചു

Please follow and like us: