ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ആർ.ബി.ഐ റീജണൽ ഡയറക്ടറുമായി ചർച്ച നടത്തി തോമസ് ഉണ്ണിയാടൻ എംഎൽഎ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ബാങ്കിന്റെ പ്രവർത്തനം എത്രയും വേഗം പൂർവസ്ഥിതിയിലാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. തിരുവനന്തപുരത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളം & ലക്ഷദ്വീപ് റീജണൽ ഡയറക്ടർ പ്രവീൺകുമാർ വസന്ത രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനാവശ്യമായ പ്രായോഗിക നടപടികൾ കാലതാമസമില്ലാതെ സ്വീകരിക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങളും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ആർ.ബി.ഐ.യുടെ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആവശ്യമായ നടപടികൾക്കായി വിഷയം പരിശോധിക്കുമെന്നും റീജണൽ ഡയറക്ടർ അറിയിച്ചതായി തോമസ് ഉണ്ണിയാടൻ എം.എൽ.എ. പറഞ്ഞു.
ഐ.ടി.യു ബാങ്ക് വിഷയത്തിൽ പരിഹാരം കാണുന്നതിനായി ഇതിന് മുമ്പും റീജണൽ ഡയറക്ടറുമായി എം.എൽ.എ. ചർച്ച നടത്തിയിരുന്നു















